Your Title

Pages

Friday, April 15, 2011

ഉപരാഷ്‌ട്രപതിയെ വധിക്കാന്‍ ഹിന്ദുതീവ്രവാദികള്‍ ശ്രമിച്ചു -പത്രങ്ങളെ കണ്ടില്ല

ത്യധികം ഗൌരവും ദേശീയ പ്രാധാന്യമുള്ള ഒരു സംഭവത്തെ കുറിച്ചുള്ള വാര്‍ത്ത 17-07-2010-ശനിയാഴ്ച ദേശീയവും പ്രാദേശീയവുമായ ഒട്ടുമിക്ക പത്രങ്ങളിലും വരികയുണ്ടായി.

ഇതായിരുന്നു വാര്‍ത്ത :-
ഉപരാഷ്‌ട്രപതിയെ വധിക്കാന്‍ ഹിന്ദുതീവ്രവാദികള്‍ ശ്രമിച്ചു

ന്യൂഡല്‍ഹി: ഉപരാഷ്‌ട്രപതി ഹമീദ്‌ അന്‍സാരിയെ വധിക്കാന്‍ ആര്‍.എസ്‌.എസ്‌. ബന്ധമുള്ള ഹിന്ദു ഭീകരസംഘടനകള്‍ ശ്രമിച്ചെന്ന്‌ അന്വേഷണ ഏജന്‍സികള്‍. ഡല്‍ഹി അപ്പോളോ ആശുപത്രിയിലെ ഡോക്‌ടര്‍ആര്‍.പി.സിംഗുംമലേഗാവ്‌ സ്‌ഫോടനക്കേസിലെ പ്രതി, ദയാനന്ദ്‌ പാണ്ഡെയും തമ്മിലുള്ള ഫോണ്‍ സംഭാഷണം
ചോര്‍ത്തിയതില്‍നിന്നാണ്‌ സി.ബി.ഐക്ക്‌ ഇക്കാര്യം വ്യക്‌തമായത്‌.
2007-ല്‍ ഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്ലാമിക സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ അന്‍സാരിയെ വധിക്കാനായിരുന്നു ഹിന്ദു തീവ്രവാദികളുടെ പദ്ധതിയെന്നു സി.ബി.ഐ. കരുതുന്നു. അജ്‌മീര്‍ ദര്‍ഗ സ്‌ഫോടനം, മലേഗാവ്‌, ഹൈദരാബാദ്‌ മെക്ക മസ്‌ജിദ്‌ സ്‌ഫോടനം എന്നിവയ്‌ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ഹിന്ദു തീവ്രവാദികളെ അറസ്‌റ്റ് ചെയ്‌തതിനെ തുടര്‍ന്നാണു ഡോ.സിംഗ്‌ ഇതിന്റെ ഭാഗമാണെന്നു കണ്ടെത്തിയതെന്ന്‌ സി.ബി.ഐ. വൃത്തങ്ങളെ ഉദ്ധരിച്ച്‌ പ്രമുഖ ദേശീയ ദിനപത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു. മലേഗാവ്‌ സ്‌ഫോടനക്കേസില്‍ പാണ്ഡെയെ കഴിഞ്ഞവര്‍ഷം അറസ്‌റ്റ് ചെയ്‌തിരുന്നു. ഡോ.സിംഗിനെയും ചോദ്യം ചെയ്‌തെങ്കിലും തെളിവില്ലാത്തതിനാല്‍ വിട്ടയച്ചു. നോട്ടപ്പുള്ളിയായതോടെ ഡോ.സിംഗിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ സി.ബി.ഐ. ചോര്‍ത്തിയപ്പോഴാണ്‌ ഉപരാഷ്‌ട്രപതിയെ വധിക്കാന്‍ ശ്രമം നടന്നതായി വ്യക്‌തമായത്‌. അന്‍സാരിയെ അപായപ്പെടുത്താന്‍ 15 ലിറ്റര്‍ പെട്രോളുമായി പോയെങ്കിലും ഒന്നും നടന്നില്ലെന്ന വിവരമാണു ഡോ.സിംഗും പാണ്ഡെയും തമ്മില്‍ 2008-ല്‍ നടത്തിയ ഫോണ്‍ സംഭാഷണത്തില്‍നിന്നു സി.ബി.ഐ. ചോര്‍ത്തിയെടുത്തത്‌. മലേഗാവ്‌ സ്‌ഫോടനക്കേസ്‌ പ്രതി ലഫ്‌. കേണല്‍ ശ്രീകാന്ത്‌ പുരോഹിത്‌, പാണ്ഡെ, ഡോ. സിംഗ്‌, കിഴക്കന്‍ ഡല്‍ഹിയിലെബി.ജെ.പി. മുന്‍ എം.പി: ബി.എല്‍.ശര്‍മ പ്രേം എന്നിവര്‍ ഹരിയാനയിലെ ഫരീദാബാദില്‍ നടത്തിയ കൂടിക്കാഴ്‌ചയുടെ വിവരങ്ങളും സി.ബി.ഐ. കണ്ടെത്തിയിട്ടുണ്ട്‌. രാജ്യത്തെ ഹിന്ദുരാഷ്‌ട്രമാക്കാനുള്ള ഏതു ശ്രമത്തിനും താനുണ്ടെന്നും അതിനായി ചാവേറാകാന്‍ തയാറുള്ള 100 പേരെ വേണമെങ്കിലും ജമ്മുവില്‍നിന്നു സംഘടിപ്പിച്ചു തരാമെന്നും ഡോ.സിംഗ്‌ കൂടിക്കാഴ്‌ചയില്‍ പുരോഹിതിനോടു പറയുന്നതിന്റെ വിവരങ്ങളും അന്വേഷണ ഏജന്‍സികളുടെ പക്കലുണ്ട്‌.
സ്ഫോടനക്കേസുകളില്‍ ഉന്നതനേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നതോടെ ആര്‍.എസ്‌.എസ്‌. മുഖംമിനുക്കല്‍ തുടങ്ങി. ഇതിന്റെ ഭാഗമായി തീവ്രഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ള, മധ്യപ്രദേശില്‍നിന്നുള്ള ആറു പ്രചാരകരെ അകറ്റിനിര്‍ത്താന്‍ ആര്‍.എസ്‌.എസ്‌. നേതൃത്വം തീരുമാനിച്ചു. ആര്‍.എസ്‌.എസ്‌. അധ്യക്ഷന്‍ മോഹന്‍ ഭഗവതിന്റെ വലംകൈയും സ്‌ഫോടനങ്ങള്‍ക്കു പിന്നിലെ ബുദ്ധികേന്ദ്രമെന്നു സംശയിക്കപ്പെടുന്നയാളുമായ ആര്‍.എസ്‌.എസ്‌. ദേശീയ നിര്‍വാഹകസമിതിയംഗം ഇന്ദ്രേഷ്‌ജി എന്ന ഇന്ദ്രേഷ്‌കുമാറിനെ സംരക്ഷിക്കാനും മറ്റു മുതിര്‍ന്ന പ്രവര്‍ത്തകരായ അശോക്‌ വാര്‍ഷ്‌ണേയിക്കും അശോക്‌ ബെരിക്കും നിയമസഹായം നല്‍കാനും ആര്‍.എസ്‌.എസ്‌. തയാറായേക്കുമെന്ന്‌ അറിയുന്നു.

ഹിന്ദു ഭീകരസംഘടനകള്‍ക്കു ബന്ധമുണ്ടെന്ന്‌ അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്ന സ്‌ഫോടനങ്ങള്‍ ഇവയാണ്‌: നന്ദേഡ്‌ (2006), ഡല്‍ഹി ജമാ മസ്‌ജിദ്‌ (2006), മലേഗാവ്‌ (2006), സംഝോത എക്‌സ്പ്രസ്‌ ട്രെയിന്‍ ഹരിയാന (2007), അജ്‌മീര്‍ ദര്‍ഗ (2007), മെക്ക മസ്‌ജിദ്‌ (2007), കാണ്‍പുര്‍ (2008), ഡല്‍ഹി മെഹ്‌റോളി (2008), മലേഗാവ്‌, മൊഡാസ ഗുജറാത്ത്‌ (2008), ഗോവ (2009).
                                                          (മംഗളം 17-07-2010)

മലയാള മനോരമ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചതേ ഇല്ല.മാതൃഭൂമിയാകട്ടെ ഇന്ത്യാടുഡേയുടെ വാര്‍ത്താ ചാനലായ ഹെഡ്ലൈന്‍ ടുഡേയുടെ ഓഫീസ് ആര്‍.എസ്.എസ്സുകാര്‍ തല്ലിത്തകര്‍ത്തതായി വാര്‍ത്തയിട്ടു. അതിനു കാരണം ഹിന്ദുഭീകരവാദികള്‍ ഉപരാഷ്ട്രപതിയെ വധിക്കാന്‍ പദ്ധതിയിടുന്നതിന്റെ രഹസ്യങ്ങള്‍ പ്രതിയായ ദയാനന്ദ് പാണ്ഡേയുടെ ലാപ്പ്ടോപ്പില്‍ നിന്നും ഒളിക്യാമറാ വെച്ച് പിടിച്ച് ഹെഡ്ലൈന്‍ ടുഡേയുടെ ടി.വി ചാനലില്‍ കാണിച്ചതില്‍ പ്രതിഷേധിച്ചാതാണത്രെ! അല്ലാതെ ഗൂഢാലോചനയെ സംബന്ധിച്ച് യാതൊരു വിശദാംശങ്ങളും മാതൃഭൂമി പ്രസിദ്ധീകരിച്ചിട്ടില്ല.

ദേശാഭിമാനിയാകട്ടെ ഉപരാഷ്ട്രപതിക്കു നേരെയുള്ള വധശ്രമ പദ്ധതിയെക്കുറിച്ച് ഒരക്ഷരം പറയുന്നില്ല. ഇന്ത്യാടുഡേയുടെ വാര്‍ത്താ ചാനലായ ഹെഡ്ലൈന്‍ ടുഡേയുടെ ഓഫീസ് ആര്‍.എസ്.എസ്സുകാര്‍ തല്ലിത്തകര്‍ത്തു എന്ന വാര്‍ത്ത ഇട്ടിട്ടുണ്ട്. അതിനുള്ള കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് ആര്‍.എസ്.എസ്സുകാരുടെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതില്‍ പ്രതിഷേധിച്ചാണത്രെ അക്രമണം.ഉപരാഷ്ട്രപതിയുടെ വധശ്രമത്തിന്റെ ഗൂഢാലോചന ചാനലില്‍ കാണിച്ചതിനായിരുന്നു എന്ന വ്യക്തമായ കാര്യം മറച്ചു വെയ്ക്കുന്നു.

എന്നാല്‍ ഹൈന്ദഭീകരതയുടെ നിഗൂഢപദ്ധതിയെ പറ്റിയുള്ള വിശദമായ വാര്‍ത്ത മംഗളം കൂടാതെ മാധ്യമം, തേജസ്, ദീപിക, തുടങ്ങിയവ പ്രസിദ്ധീകരിച്ചിരുന്നു.
മലയാളികളുടെ  ഹൃദയസ്പന്ദനമായ മനോരമയും ജീവശ്വാസമായ മാതൃഭൂമിയും ഗൂഢാലോചന വാര്‍ത്ത പ്രസിദ്ധീകരിക്കാഞ്ഞതു കൊണ്ടാണോ എന്തോ ബൂലോകത്തെ ജനാധിപത്യവാദികള്‍, മതേതരവാദികള്‍, വിപ്ലവകാരികള്‍, യുക്തിവാദികള്‍, ശാസ്ത്രവാദികള്‍, മനുഷ്യാവകാശ വാദികള്‍ തുടങ്ങിയവരാരും ഹീനമായ ഈ പ്രവര്‍ത്തിയെ സംബന്ധിച്ച് പ്രതികരിച്ചതായി കണ്ടില്ല. എന്നാല്‍ മുസ്ലിംഭീകരതയുടെ മകുടോദാഹരണമായ കൈവെട്ടു കേസില്‍ ആവര്‍ത്തിച്ചു പ്രതികരിച്ചു കൊണ്ടിരിക്കുന്നുണ്ട് പലരും. ഉപരാഷ്ട്രപതിയുടെ വധശ്രമം കൂടാതെ സി.ബി.ഐ പോലുള്ള അന്വേഷണ ഏജന്‍സികള്‍ ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ ശക്തികള്‍ക്ക് ഭീകരപ്രവര്‍ത്തനങ്ങളിലും വിവിധ സ്ഫോടനങ്ങളിലും ഉള്ള പങ്കും, അത് മുസ്ലിംഭീകരതയുടെ തലയില്‍ കെട്ടിവെച്ചിരുന്ന കാര്യവും പുറത്തുകൊണ്ടു വന്നിട്ടും ആര്‍ക്കും പ്രതികരണമൊന്നുമില്ല. മുഖ്യധാരാ മാധ്യമങ്ങളും നമ്മുടെ പൊതുബോധവും എത്രമാത്രം സവര്‍ണവത്ക്കരിക്കപ്പെട്ടിരിക്കപ്പെട്ടിരിക്കുന്നു എന്നതിന് ഇതില്‍ കൂടുതല്‍ തെളിവു വേണോ ?


ഇനി കാര്യങ്ങള്‍ ഒന്നു തിരിച്ചിട്ടു ചിന്തിക്കുക. ഉപരാഷ്ട്രപതി ഒരു ഹിന്ദുവും (കൃസ്ത്യാനിയായാലും മതി) വധിക്കാന്‍ പദ്ധതിയിട്ടത് ഇസ്ലാമിക ഭീകരവാദികളുമായിരുന്നെങ്കില്‍ മാധ്യമങ്ങളിലും ബൂലോകത്തും എന്തായിരുന്നേനേ കോലാഹലം!! എത്രകാലമായിരുന്നേനേ കോലാഹലം !!!!......അതെ ഭീകരവാദം ആരു ചെയ്താലും അത് മുസ്ലിമിനല്ലാതെ മറ്റാര്‍ക്കു കൊടുക്കാന്‍ കഴിയും നമുക്ക് ?!

Twitter Delicious Facebook Digg Stumbleupon Favorites More