Your Title

Pages

Showing posts with label ദിഗ് വിജയ്‌ സിംഗ്. Show all posts
Showing posts with label ദിഗ് വിജയ്‌ സിംഗ്. Show all posts

Thursday, July 21, 2011

മുംബൈ സ്‌ഫോടന പരമ്പര:ആര്‍ .എസ്.എസിന്റെ പങ്കു തള്ളിക്കളയാനാവില്ല


 മുംബൈ സ്‌ഫോടന പരമ്പര:ആര്‍ .എസ്.എസിന്റെ പങ്കു തള്ളിക്കളയാനാവില്ല
ന്യൂദല്‍ഹി: മുംബൈ സ്‌ഫോടന പരമ്പരയില്‍ ഹിന്ദു തീവ്രവാദ സംഘടനയായ ആര്‍.എസ്.എസിന്റെ പങ്കും തള്ളിക്കളയാനാവില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ്. രാജ്യത്തെ നിരവധി ഭീകരപ്രവര്‍ത്തനങ്ങളിലെ ആര്‍.എസ്.എസ് പങ്കാളിത്തത്തിന് തന്റെ പക്കല്‍ തെളിവുണ്ടെന്നും ദിഗ്‌വിജയ് സിങ് ന്യൂഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഏതിനുമുള്ള സാധ്യത താന്‍ കള്ളിക്കളയുന്നില്ലെന്ന് ദിഗ് വിജയ് പറഞ്ഞു. അതേക്കുറിച്ചെല്ലാം അന്വേഷണ ഏജന്‍സികള്‍ അന്വേഷണം നടത്തട്ടെ. ഭീകരപ്രവര്‍ത്തനങ്ങളില്‍ ആര്‍.എസ്.എസിന്റെ പങ്കാളിത്തത്തെക്കുറിച്ച് അവര്‍ തെളിവ് ആവശ്യപ്പെടുകയാണെങ്കില്‍ തന്റെ പക്കലുള്ള തെളിവുകള്‍ നല്‍കാന്‍ തയാറാണ്. ആര്‍.എസ്.എസിനെതിരായ തെളിവുകള്‍ തന്റെ പക്കലുണ്ട്. എന്നാല്‍ അത് ഈ സ്‌ഫോടനത്തിന്‍േറതല്ലെന്ന് മാത്രം. ഏതിനുമുള്ള സാധ്യത താന്‍ കളയുന്നില്ലെന്ന് വ്യക്തമാക്കിയത് ഇത് കൊണ്ടാണെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു.




Saturday, March 5, 2011

കര്‍കറെയുമായുളള അവസാന സംഭാഷത്തിന്‍റെ ടേപ്പുകള്‍ക്കു ശ്രമിക്കുന്നു: ദിഗ് വിജയ് സിംഗ്


ഗുവാഹത്തി: മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുന്നതിന് മുമ്പ് ഭീകര വിരുദ്ധ മേധാവി ഹേമന്ദ് കര്‍കറെ തന്നോട് സംസാരിച്ചിരുന്നതിന്‍റെ ടേപ്പിന് വേണ്ടി ശ്രമിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗ്.കര്‍കറെ അവസാനമായി തന്നോടാണ് സംസാരിച്ചതെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുന്നു.വലതു പക്ഷ തീവ്രവാദ സംഘടകളില്‍ നിന്ന് കര്‍കറെയ്ക്ക് ഭീഷണിയുളളതായി തന്നോട് പറഞ്ഞെന്നാണ് ദിഗ് വിജയ് സിംഗിന്‍റെ അവകാശ വാദം.

സംഭാഷണത്തിന്‍റെ ടേപ്പുകള്‍ ലഭിക്കാന്‍ ടെലികോം മന്ത്രാലയത്തിന് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും 12 മാസത്തില്‍ കൂടുതല്‍ ടേപ്പുകള്‍ സൂക്ഷിക്കാറില്ലെന്നാണ് ബിഎസ്എന്‍എല്‍ പറയുന്നത്.

http://news.in.msn.com/national/article.aspx?cp-documentid=4760775&page=0  



മിക്ക സ്ഫോടനങ്ങള്‍ക്ക് പിന്നിലും ആര്‍.എസ്.എസ്:ദിഗ് വിജയ്

ന്യൂഡല്‍ഹി:ഇന്ത്യയില്‍ നടക്കുന്ന മിക്ക സ്ഫോടനങ്ങള്‍ക്ക് പിന്നിലും ആര്‍.എസ്.എസ് ആണെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ്  ദിഗ് വിജയ്  സിംഗ് ആരോപിച്ചു. ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുടെ രഥയാത്രയിലാണ് ഇന്ത്യയിലെ ഭീകരതയുടെ വേരുകളെന്നും കോണ്‍ഗ്രസ് നേതാവ് കടുത്ത ഭാഷയില്‍ ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും വിമര്‍ശിച്ചു.ബുരാരിയില്‍ കോണ്‍ഗ്രസ് പ്ലീനറിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ സ്വയം സേവക സംഘം (ആര്‍.എസ്.എസ്) നാസികള്‍ക്ക് തുല്യമാണെന്നും നാസികള്‍ ജൂതന്‍‌മാരെ ലക്ഷ്യമിട്ടതുപോലെയാണ് ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രം മുസ്ലീങ്ങളെ ലക്ഷ്യമിടുന്നതെന്നും ദിഗ് വിജയ് സിംഗ് വ്യക്തമാക്കി.ബാബറി മസ്ജിദ് തകര്‍ത്തതാണ് ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത അധ്യായം.  മലേഗാവ്, മെക്ക മസ്ജിദ്, സംഝോത്ത എക്സ്പ്രസ് എന്നിവിടങ്ങളില്‍ നടന്ന സ്ഫോടങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കെല്ലാം വലതുപക്ഷ ഹിന്ദു സംഘടയുമായി ബന്ധമുണ്ടായത് എങ്ങനെയെന്നും ദിഗ്വിജയ് ചോദിച്ചു.
വിവിധ ഭീകര പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്ന സുനില്‍ ജോഷി എന്ന ആര്‍‌എസ്‌എഎസ് പ്രവര്‍ത്തകന്റെ ദുരൂഹ മരണത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സുനില്‍ ജോഷി കൊലപാതക കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയ ചിദംബരത്തിന്റെ നടപടി അഭിനന്ദനാര്‍ഹമാണെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

കര്‍ക്കരെ വിവാദപരാമര്‍ശം; പ്രസ്താവനയില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് ദിഗ് വിജയ് സിങ്

മഹരാഷ്ട്ര തീവ്രവാദ വിരുദ്ധ സേനാ തലവന്‍ ഹേമന്ദ് കര്‍ക്കരെക്കു ഹിന്ദു തീവ്രവാദ സംഘടനകളില്‍ നിന്നു വധഭീഷണി ഉണ്ടായിരുന്നെന്ന പ്രസ്താവനയില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ്. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുമെന്നും അതില്‍ നിന്ന് പിന്മാറുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും സിങ് പറഞ്ഞു. സിങ്ങിന്റെ പ്രസ്താവനയ്‌ക്കെതിരേ സംഘപരിവാര്‍ രംഗത്തു വന്നിരുന്നു. രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയാണു പ്രസ്താവനയെന്നു കര്‍ക്കരെയുടെ ഭാര്യ കവിതയും കുറ്റപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണു സിങ് പ്രസ്താവനയില്‍ നിന്നു പിന്മാറില്ലെന്ന് അറിയിച്ചത്.
16.12.2010


കര്‍ക്കറെ വധത്തില്‍ ഹിന്ദു തീവ്രവാദികള്‍ക്ക് പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ല: ദിഗ് വിജയ് സിങ്

ന്യൂദല്‍ഹി: മുംബൈ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ദ് കര്‍ക്കറയുടെ വധത്തിന് പിന്നില്‍ ഹിന്ദു തീവ്രവാദികള്‍ക്ക് പങ്കുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ലഭ്യമായ വിവരമനുസരിച്ച് കര്‍ക്കറയെ കൊലപ്പെടുത്തിയത് പാക് തീവ്രവാദികളാണെന്നും കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് വ്യക്തമാക്കി. അതേസമയം.  ഹിന്ദു സംഘടനകള്‍ കര്‍ക്കറെയെ പീഡിപ്പിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കൂടിയായ ദിഗ് വിജയ് പറഞ്ഞു.
അതേസമയം, ദിഗ് വിജയ് സിങ് കേണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവാണെങ്കിലും കര്‍ക്കറയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജനാര്‍ദ്ദന്‍ ദ്വിവേദി വ്യക്തമാക്കി. ദിഗ് വിജയ് സിങ് മധ്യപ്രദേശുകാരനായതുകൊണ്ട് അദ്ദേഹത്തിന് കര്‍ക്കറയെ അറിയാമെന്നും ദ്വിവേദി ചൂണ്ടിക്കാട്ടി.
മുംബൈ തീവ്രവാദ ആക്രമണത്തിനിടെ കൊല്ലപ്പെട്ട ഹേമന്ദ് കര്‍ക്കറക്ക് ഹിന്ദു തീവ്രവാദികളില്‍ നിന്ന് ഭീഷണിയുള്ളതായി  കര്‍ക്കറെ തന്നോട് പറഞ്ഞിരുന്നുവെന്നാണ് ദിഗ് വിജയ് സിങ് പ്രസ്താവിച്ചത്. ബി.ജെ.പി നേതാക്കള്‍ തന്റെ ആത്മാര്‍ത്ഥതയില്‍ സംശയിച്ചിരുന്നുവെന്നും കര്‍ക്കറെ പറഞ്ഞതായി  ദിഗ് വിജയ് സിംഗ് വെളിപ്പെടുത്തിയിരുന്നു. ദിഗ് വിജയ് സിങിന്റെ പ്രസ്താവന പാകിസ്താനെ സഹായിക്കാന്‍ മാത്രമേ ഉതകൂ എന്ന് പറഞ്ഞ് കര്‍ക്കറെയുടെ ഭാര്യ കവിത രംഗത്തുവരികയുണ്ടായി. തുടര്‍ന്നാണ് സിങ് പ്രസ്താവന തിരുത്തിയത്.



കര്‍ക്കരെയുടെ ജീവന് ഭീഷണി ഉണ്ടായിരുന്നു : ദിഗ് വിജയ്‌ സിംഗ്‌

ന്യൂഡല്‍ഹി : മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്രാ ഭീകര വിരുദ്ധ സേനാ ഉദ്യോഗസ്ഥന്‍ ഹേമന്ത് കര്‍ക്കരെയുടെ ജീവന് ഭീഷണി ഉണ്ടായിരുന്നതായി കോണ്ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ്‌ സിംഗ് വെളിപ്പെടുത്തി. മുംബൈ ആക്രമണം നടന്ന വേളയില്‍ ഈ കാര്യം വെളിപ്പെടുത്തിയ മുന്‍ ന്യൂനപക്ഷ കാര്യ മന്ത്രി എ. ആര്‍. ആന്തുലെയുടെ പരാമര്‍ശങ്ങളോട് സാമ്യമുള്ളതാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍.
മാലേഗാവ്‌ സ്ഫോടന കേസില്‍ താന്‍ നടത്തിയ അന്വേഷണത്തില്‍ പ്രകോപിതരായവര്‍ തന്റെയും തന്റെ കുടുംബത്തിന്റെയും ജീവന് ഭീഷണി ഉയര്‍ത്തുന്നതായി നവംബര്‍ 26ന് വൈകുന്നേരം 7 മണിക്ക് കര്‍ക്കരെ തന്നെ തന്റെ മൊബൈല്‍ ഫോണില്‍ വിളിച്ചു പറഞ്ഞു. അതിനു രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് മുംബൈ ഭീകരാക്രമണം തുടങ്ങിയത്.
മുംബൈയില്‍ വെറും ഒരു വിദ്യാര്‍ത്ഥി മാത്രമായിരുന്ന തന്റെ മകന്‍ ദുബായില്‍ പണം കൊയ്യുകയാണ് എന്ന് ഒരു തീവ്ര വലതു പക്ഷ ഹിന്ദു സംഘടനയുടെ മുഖപത്രം എഴുതിയതും തന്നെ ഏറെ വിഷമിപ്പിക്കുന്നതായി കര്‍ക്കരെ പറഞ്ഞു.
രാത്രി കര്‍ക്കരെ കൊല്ലപ്പെട്ട വിവരം അറിഞ്ഞ താന്‍ ആദ്യം കരുതിയത്‌ അവര്‍ കര്‍ക്കരെയെ കൊലപ്പെടുത്തി എന്നാണ്. പിന്നീടാണ് അന്ന് നഗരത്തില്‍ നടന്ന സംഭവ വികാസങ്ങള്‍ താന്‍ അറിഞ്ഞത്.
ഇതേ വിഷയത്തെ പരാമര്‍ശിച്ച് മുന്‍ കേന്ദ്ര മന്ത്രി എ. ആര്‍. ആന്തുലെ കര്‍ക്കരെ “ഭീകരതയുടെയും ഭീകരതയുടെ കൂടെ മറ്റെന്തൊക്കെയുടെയും” ഇരയാണ് എന്ന് പറഞ്ഞത് ഏറെ വിവാദം ആകുകയും അദ്ദേഹത്തിന്റെ രാജിയില്‍ അത് കലാശിക്കുകയും ചെയ്തിരുന്നു.
മാലേഗാവ് സ്ഫോടന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരുന്ന ഹേമന്ത് കര്‍ക്കരെ ഹിന്ദു തീവ്ര വാദികളുടെ പങ്ക് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് നരേന്ദ്ര മോഡി അടക്കം മിക്ക ബി. ജെ. പി. നേതാക്കളുടേയും കണ്ണിന് കരടായി മാറിയിരുന്നു. മുംബൈ ഭീകരാക്രമണത്തിന് ആലപ്പ നാളുകള്‍ക്ക് മുന്‍പ്‌ ഇവര്‍ ഹേമന്തിന്റെ രക്തത്തിനായി മുറവിളി കൂട്ടിയതും ആരും മറന്നിട്ടില്ല.
കേവലമായ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ഇറങ്ങി തിരിച്ച മോഡിയുടെ നിലപാട് അന്ന് എല്ലാവരേയും അമ്പരപ്പിക്കുകയുണ്ടായി. ഹേമന്തിന്റെ വിധവയായ കവിത, മോഡി ഹേമന്തിന്റെ വീട് സന്ദര്‍ശിച്ച വേളയില്‍ അദ്ദേഹത്തെ കാണാന്‍ വിസമ്മതിക്കുകയും തനിക്ക് മോഡിയുടെ സഹായ ധനം വേണ്ട എന്ന് അറിയിക്കുകയും ചെയ്തിരുന്നു


Twitter Delicious Facebook Digg Stumbleupon Favorites More