Madhyamam Editorial Published on Tue, 05/31/2011 ദേശീയ ഉപദേശക സമിതി അംഗീകാരം നല്‍കിയതോടെ, വര്‍ഗീയവും പ്രത്യേകവിഭാഗങ്ങളെ ലക്ഷ്യംവെച്ചുള്ളതുമായ അക്രമങ്ങള്‍ തടയല്‍ (നീതിയും പരിഹാരവും ലഭ്യമാക്കല്‍) കരടു ബില്‍ നിയമ നിര്‍മാണഘട്ടത്തിലേക്ക് കടക്കുകയാണ്. മേയ് 30 മുതല്‍ ജൂണ്‍ 4 വരെ പൊതുജനങ്ങളില്‍നിന്നും മറ്റുമുള്ള പ്രതികരണങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമായി വെച്ചിരിക്കുകയാണ് അത്. 2005ല്‍ യു.പി.എ സര്‍ക്കാര്‍ തയാറാക്കിയ വര്‍ഗീയ അക്രമം (അമര്‍ച്ച ചെയ്യല്‍) ബില്ലിനെതിരെ വ്യാപകമായ എതിര്‍പ്പുയര്‍ന്നിരുന്നു. അങ്ങനെയാണ് പുതിയ ബില്‍ തയാറാക്കാന്‍ ദേശീയ ഉപദേശക സമിതിക്കു കീഴില്‍ ഒരു വര്‍ക്കിങ് ഗ്രൂപ്പ് ഉണ്ടാക്കിയത്. പൊതുനിര്‍ദേശങ്ങള്‍ കേട്ടശേഷം ബില്‍ പാര്‍ലമെന്റില്‍ അംഗീകാരത്തിനായി സമര്‍പ്പിക്കും.ബില്ലിനെ ശ്രദ്ധേയമാക്കുന്ന ചില വശങ്ങളുണ്ട്. ഒന്നാമതായി, വര്‍ഗീയ അക്രമങ്ങള്‍ക്ക് ഉത്തരവാദികളായവരെ താരതമ്യേന...