Your Title

Pages

Thursday, March 17, 2011

ബീമാപള്ളി വെടിവെപ്പ് ഭീതിയുടെ ഓര്‍മപ്പെടുത്തല്‍

ചന്ദ്രിക
തിരുവനന്തപുരം: ഒരു കലാപം തടയാന്‍ പൊലീസ് കാര്യക്ഷമമായി ഇടപെട്ടില്ലെന്ന് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി തന്നെ തുറന്നു പറയുന്നത് കേട്ടുകേള്‍വിയുള്ള കാര്യമല്ല. ക്രമസമാധാനപാലനത്തില്‍ സ്വന്തം സര്‍ക്കാരിനുള്ള പിടിപ്പുകേട് പരസ്യമായി സമ്മതിച്ച് ചരിത്രം സൃഷ്ടിച്ചത് നമ്മുടെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനായിരുന്നു. ന്യൂനപക്ഷ സമുദായത്തില്‍പെട്ട ആറുപേരുടെ മരണത്തിനിടയാക്കിയ ബീമാപള്ളി വെടിവെപ്പിനെക്കുറിച്ചായിരുന്നു മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശം. കേരളത്തിലെ ക്രമസമാധാനത്തകര്‍ച്ചക്ക് ഇതിലപ്പുറം ഇനിലും വലിയൊരു സര്‍ട്ടിഫിക്കറ്റ് ഇനിയാര്‍ക്ക് നല്‍കാനാവും.
2009 മെയ് 17നാണ് ബീമാപള്ളി ചെറിയതുറയില്‍ ഭരണകൂട ഭീകരത അരങ്ങേറിയത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിന്റെ പിറ്റേന്ന്. ഒന്നുകൂടി വിശദമായി പറഞ്ഞാല്‍, സ്വന്തം സഖാക്കള്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതുകണ്ട് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ മതിമറന്ന് പൊട്ടിച്ചിരിച്ചതിന്റെ തൊട്ടടുത്ത ദിവസം.
ചെറിയൊരു സംഭവത്തില്‍ പൊലീസ് തക്കസമയത്ത് ഇടപെടാതിരുന്നതിന്റെ പരിണിതഫലമായിരുന്നു ഈ വെടിവെപ്പ്. സംഭവത്തിന് തലേന്ന് ചെറിയതുറയില്‍ ഗുണ്ടാപിരിവിനെത്തിയ ഒരാളെ നാട്ടുകാര്‍ കൈകാര്യം ചെയ്തതില്‍ നിന്നായിരുന്നു തുടക്കം. ഫിഷര്‍മെന്‍ കോളനി നിവാസിയായ ഇയാള്‍ അയല്‍ക്കാരായ ചിലരോടൊപ്പം വന്ന് കടകള്‍ ആക്രമിച്ചു. ഇവരെ നേരിടാന്‍ മറ്റൊരു വിഭാഗം ആളുകളും സംഘടിച്ചതോടെ പ്രദേശം സംഘര്‍ഷഭരിതമായി. കാര്യങ്ങള്‍ ഇത്രത്തോളം എത്തുന്നതുവരെ കൈയും കെട്ടി നോക്കിനിന്ന പൊലീസ് സംഘര്‍ഷം തടയാനെന്ന പേരില്‍ നടത്തിയ വെടിവെപ്പിലാണ് ആറുപേര്‍ കൊല്ലപ്പെട്ടത്. 36 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരും ഇന്നും ജീവച്ഛവങ്ങളായി കഴിയുകയാണ്.
കലാപം തടയാനായിരുന്നു വെടിവെപ്പെന്ന പൊലീസ് ഭാഷ്യം ശുദ്ധ നുണയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു സാക്ഷിമൊഴികള്‍. സംഘം ചേര്‍ന്നു നീങ്ങുന്നവര്‍ക്ക് നേരെ പ്രകോപനമില്ലാതെയാണ് 70 റൗണ്ട് വെടിയുതിര്‍ത്തത്. 40 റൗണ്ട് ഗ്രനേഡ് പ്രയോഗം. ജീവനുംകൊണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചവരെ പോലും പിന്തുടര്‍ന്ന് വെടിവെച്ചു പൊലീസ്. വെടിവെപ്പിന് മുമ്പ് നിയമപരമായി ചെയ്യേണ്ട മുന്നറിയിപ്പ്, ലാത്തിച്ചാര്‍ജ്, റബ്ബര്‍ ബുള്ളറ്റ് പ്രയോഗം.. ഒന്നുമുണ്ടായില്ല. നഗ്നമായ മനുഷ്യാവകാശ ലംഘനത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു ചെറിയതുറ സംഭവം. ഒടുവില്‍ വെടിയേറ്റവരെ വര്‍ഗീയവാദികളായി ചിത്രികരിക്കാന്‍പോലും പൊലീസ് ശ്രമിച്ചതായി പരാതിയുയര്‍ന്നു. സംഭവം അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് രാമകൃഷ്ണന്‍ കമ്മീഷന്‍ ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.
വല്ലപ്പോഴുമുണ്ടാകുന്ന ചില അസ്വസ്ഥതകളൊഴിച്ചാല്‍ താരതമ്യേന മെച്ചപ്പെട്ട ക്രമസമാധാന ചരിത്രമായിരുന്നു കേരളത്തിന്റേത്. എന്നാല്‍ കഴിഞ്ഞ നാലഞ്ചു വര്‍ഷമായി സ്ഥിതി അതല്ല. മാഫിയാ സംഘങ്ങളുടെയും ഗുണ്ടകളുടെയും സ്വന്തം നാടായി കേരളം മാറി. പൊലീസ് സേനയെ കൈപ്പിടിയിലൊതുക്കിയും നിര്‍ജീവമാക്കിയും സ്വന്തക്കാരായ കുറ്റവാളികളെ സംരക്ഷിക്കാന്‍ ഭരണകൂടം തന്നെ നേരിട്ടിറങ്ങിയ കാഴ്ച കേരളം കണ്ടു. താറുമാറായ നിയമവാഴ്ചയും പൊലീസിന്റെ നിഷ്ക്രിയത്വവുമാണ് കേരളത്തിന് തീരാക്കളങ്കം സൃഷ്ടിച്ച ബീമാപള്ളി വെടിവെപ്പിന് അരങ്ങൊരുക്കിയത്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പൊലീസ് ഭീകരത കൊണ്ട് നിരപരാധികളുടെ ജീവന്‍ കവര്‍ന്നെടുക്കപ്പെട്ട ഒരു സംഭവം മാത്രമായിരുന്നു ഇത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 183 പേര്‍ കസ്റ്റഡിയില്‍ മരിച്ചതായാണ് കേരളത്തിന്റെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ തന്നെ അവസാന നിയമസഭാ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. ഇതില്‍ ഏറ്റവുമധികം കസ്റ്റഡി മരണം നടന്നത് തിരുവനന്തപുരം ജില്ലയിലാണ്. 72 പേര്‍.
കസ്റ്റഡിയില്‍ മാത്രം മരിച്ചവരുടെ കണക്കാണിത്. ഹെല്‍മറ്റ് വേട്ട, ശീട്ടുകളി കേന്ദ്രങ്ങളിലെ റെയ്ഡ് തുടങ്ങിയ നടപടികളില്‍ പൊലീസ് മര്‍ദനം സഹിക്കാതെ ഓടി കിണറ്റിലും പുഴയിലുമൊക്കെ വീണും അപകടങ്ങളില്‍പെട്ടും മരിച്ചവര്‍ ഇതിലും എത്രയോ കൂടുതല്‍ വരും. കള്ളക്കേസുകളില്‍ കുടുക്കി പീഡിപ്പിക്കുന്നതില്‍ മനം നൊന്ത് ജീവനൊടുക്കിയവര്‍ വേറെ.
ഇടതുഭരണഗാലത്ത് കുറ്റകൃത്യങ്ങളില്‍ കേരളം വന്‍മുന്നേറ്റം നടത്തിയതായി ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നു. 2007ല്‍ ദേശീയതലത്തില്‍ കുറ്റകൃത്യനിരക്ക് 175.1 ആയിരുന്നപ്പോള്‍ 319.1 എന്ന കണക്കുമായി കേരളം 'മികവു'കാട്ടി. 2008ല്‍ ദേശീയ നിരക്ക് 181.5 ആയപ്പോള്‍ കേരളത്തില്‍ 322.1 ആയിരുന്നു.
എവിടെയും ആരും കൊല്ലപ്പെടാം. ഏതു കോണില്‍ നിന്നും ആക്രമണങ്ങളുണ്ടാകാം. ഏതു പെണ്‍കുട്ടിയും നടുറോഡിലും പകല്‍ വെളിച്ചത്തിലും പീഡിപ്പിക്കപ്പെട്ടേക്കാം. മോഷണങ്ങളും കൊള്ളയും എവിടെയും സംഭവിച്ചേക്കാം. ജനങ്ങളുടെ ജീവനും സ്വത്തിനും കാവല്‍ക്കാരാവേണ്ടവര്‍ അക്രമങ്ങള്‍ക്ക് പ്രോത്സാഹനമാകുമ്പോള്‍ നാട്ടില്‍ കുഴപ്പങ്ങളുണ്ടാകുന്നതില്‍ അത്ഭുതങ്ങള്‍ക്ക് വകയില്ല. പ്രത്യേകിച്ച് അക്രമത്തിന്റെ ആയുധം ഭരണകൂടം തന്നെ കയ്യിലേന്തുമ്പോള്‍....

Saturday, March 5, 2011

പൂനെയില്‍ ശിവസേന അക്രമം നടത്തുന്നു

http://koolkerala.com/(X(1)S(qegttt5514slcv2cj14kquj0))/News/News.National-8214-3-7/National.bomn 
പുണെ:ഛത്രപതി ശിവാജിയുടെ ഗുരുവിന്‍െറ പ്രതിമ പുനെ ലാല്‍ മഹലില്‍ നിന്ന് നീക്കി മുന്‍സിപ്പല്‍ ഗാര്‍ഡനില്‍ സ്ഥാപിച്ചതിന്‍െറ പേരില്‍ ശിവസേന നഗരത്തില്‍ വ്യാപക അക്രമം നടത്തുകയാണ്.സംഭവത്തില്‍ പ്രതിഷേധിച്ച് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.രാവിലെ ആറുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് ഹര്‍ത്താല്‍.റോഡില്‍ വ്യാപകമായ അക്രമം അഴിച്ചുവിടുന്ന പ്രവര്‍ത്തകര്‍ ബസുകള്‍ക്ക് കല്ലെറിയുകയും ചില്ലുകള്‍ പൊട്ടിക്കുകയും ചെയ്തു.ട്രെയിനുകള്‍ തടഞ്ഞ് പ്രതിഷേധവും നടത്തുന്നുണ്ട്.20 ശിവസേന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.

കര്‍കറെയുമായുളള അവസാന സംഭാഷത്തിന്‍റെ ടേപ്പുകള്‍ക്കു ശ്രമിക്കുന്നു: ദിഗ് വിജയ് സിംഗ്


ഗുവാഹത്തി: മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുന്നതിന് മുമ്പ് ഭീകര വിരുദ്ധ മേധാവി ഹേമന്ദ് കര്‍കറെ തന്നോട് സംസാരിച്ചിരുന്നതിന്‍റെ ടേപ്പിന് വേണ്ടി ശ്രമിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗ്.കര്‍കറെ അവസാനമായി തന്നോടാണ് സംസാരിച്ചതെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുന്നു.വലതു പക്ഷ തീവ്രവാദ സംഘടകളില്‍ നിന്ന് കര്‍കറെയ്ക്ക് ഭീഷണിയുളളതായി തന്നോട് പറഞ്ഞെന്നാണ് ദിഗ് വിജയ് സിംഗിന്‍റെ അവകാശ വാദം.

സംഭാഷണത്തിന്‍റെ ടേപ്പുകള്‍ ലഭിക്കാന്‍ ടെലികോം മന്ത്രാലയത്തിന് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും 12 മാസത്തില്‍ കൂടുതല്‍ ടേപ്പുകള്‍ സൂക്ഷിക്കാറില്ലെന്നാണ് ബിഎസ്എന്‍എല്‍ പറയുന്നത്.

http://news.in.msn.com/national/article.aspx?cp-documentid=4760775&page=0  



മിക്ക സ്ഫോടനങ്ങള്‍ക്ക് പിന്നിലും ആര്‍.എസ്.എസ്:ദിഗ് വിജയ്

ന്യൂഡല്‍ഹി:ഇന്ത്യയില്‍ നടക്കുന്ന മിക്ക സ്ഫോടനങ്ങള്‍ക്ക് പിന്നിലും ആര്‍.എസ്.എസ് ആണെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ്  ദിഗ് വിജയ്  സിംഗ് ആരോപിച്ചു. ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുടെ രഥയാത്രയിലാണ് ഇന്ത്യയിലെ ഭീകരതയുടെ വേരുകളെന്നും കോണ്‍ഗ്രസ് നേതാവ് കടുത്ത ഭാഷയില്‍ ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും വിമര്‍ശിച്ചു.ബുരാരിയില്‍ കോണ്‍ഗ്രസ് പ്ലീനറിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ സ്വയം സേവക സംഘം (ആര്‍.എസ്.എസ്) നാസികള്‍ക്ക് തുല്യമാണെന്നും നാസികള്‍ ജൂതന്‍‌മാരെ ലക്ഷ്യമിട്ടതുപോലെയാണ് ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രം മുസ്ലീങ്ങളെ ലക്ഷ്യമിടുന്നതെന്നും ദിഗ് വിജയ് സിംഗ് വ്യക്തമാക്കി.ബാബറി മസ്ജിദ് തകര്‍ത്തതാണ് ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത അധ്യായം.  മലേഗാവ്, മെക്ക മസ്ജിദ്, സംഝോത്ത എക്സ്പ്രസ് എന്നിവിടങ്ങളില്‍ നടന്ന സ്ഫോടങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കെല്ലാം വലതുപക്ഷ ഹിന്ദു സംഘടയുമായി ബന്ധമുണ്ടായത് എങ്ങനെയെന്നും ദിഗ്വിജയ് ചോദിച്ചു.
വിവിധ ഭീകര പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്ന സുനില്‍ ജോഷി എന്ന ആര്‍‌എസ്‌എഎസ് പ്രവര്‍ത്തകന്റെ ദുരൂഹ മരണത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സുനില്‍ ജോഷി കൊലപാതക കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയ ചിദംബരത്തിന്റെ നടപടി അഭിനന്ദനാര്‍ഹമാണെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

കര്‍ക്കരെ വിവാദപരാമര്‍ശം; പ്രസ്താവനയില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് ദിഗ് വിജയ് സിങ്

മഹരാഷ്ട്ര തീവ്രവാദ വിരുദ്ധ സേനാ തലവന്‍ ഹേമന്ദ് കര്‍ക്കരെക്കു ഹിന്ദു തീവ്രവാദ സംഘടനകളില്‍ നിന്നു വധഭീഷണി ഉണ്ടായിരുന്നെന്ന പ്രസ്താവനയില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ്. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുമെന്നും അതില്‍ നിന്ന് പിന്മാറുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും സിങ് പറഞ്ഞു. സിങ്ങിന്റെ പ്രസ്താവനയ്‌ക്കെതിരേ സംഘപരിവാര്‍ രംഗത്തു വന്നിരുന്നു. രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയാണു പ്രസ്താവനയെന്നു കര്‍ക്കരെയുടെ ഭാര്യ കവിതയും കുറ്റപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണു സിങ് പ്രസ്താവനയില്‍ നിന്നു പിന്മാറില്ലെന്ന് അറിയിച്ചത്.
16.12.2010


കര്‍ക്കറെ വധത്തില്‍ ഹിന്ദു തീവ്രവാദികള്‍ക്ക് പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ല: ദിഗ് വിജയ് സിങ്

ന്യൂദല്‍ഹി: മുംബൈ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ദ് കര്‍ക്കറയുടെ വധത്തിന് പിന്നില്‍ ഹിന്ദു തീവ്രവാദികള്‍ക്ക് പങ്കുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ലഭ്യമായ വിവരമനുസരിച്ച് കര്‍ക്കറയെ കൊലപ്പെടുത്തിയത് പാക് തീവ്രവാദികളാണെന്നും കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് വ്യക്തമാക്കി. അതേസമയം.  ഹിന്ദു സംഘടനകള്‍ കര്‍ക്കറെയെ പീഡിപ്പിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കൂടിയായ ദിഗ് വിജയ് പറഞ്ഞു.
അതേസമയം, ദിഗ് വിജയ് സിങ് കേണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവാണെങ്കിലും കര്‍ക്കറയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജനാര്‍ദ്ദന്‍ ദ്വിവേദി വ്യക്തമാക്കി. ദിഗ് വിജയ് സിങ് മധ്യപ്രദേശുകാരനായതുകൊണ്ട് അദ്ദേഹത്തിന് കര്‍ക്കറയെ അറിയാമെന്നും ദ്വിവേദി ചൂണ്ടിക്കാട്ടി.
മുംബൈ തീവ്രവാദ ആക്രമണത്തിനിടെ കൊല്ലപ്പെട്ട ഹേമന്ദ് കര്‍ക്കറക്ക് ഹിന്ദു തീവ്രവാദികളില്‍ നിന്ന് ഭീഷണിയുള്ളതായി  കര്‍ക്കറെ തന്നോട് പറഞ്ഞിരുന്നുവെന്നാണ് ദിഗ് വിജയ് സിങ് പ്രസ്താവിച്ചത്. ബി.ജെ.പി നേതാക്കള്‍ തന്റെ ആത്മാര്‍ത്ഥതയില്‍ സംശയിച്ചിരുന്നുവെന്നും കര്‍ക്കറെ പറഞ്ഞതായി  ദിഗ് വിജയ് സിംഗ് വെളിപ്പെടുത്തിയിരുന്നു. ദിഗ് വിജയ് സിങിന്റെ പ്രസ്താവന പാകിസ്താനെ സഹായിക്കാന്‍ മാത്രമേ ഉതകൂ എന്ന് പറഞ്ഞ് കര്‍ക്കറെയുടെ ഭാര്യ കവിത രംഗത്തുവരികയുണ്ടായി. തുടര്‍ന്നാണ് സിങ് പ്രസ്താവന തിരുത്തിയത്.



കര്‍ക്കരെയുടെ ജീവന് ഭീഷണി ഉണ്ടായിരുന്നു : ദിഗ് വിജയ്‌ സിംഗ്‌

ന്യൂഡല്‍ഹി : മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്രാ ഭീകര വിരുദ്ധ സേനാ ഉദ്യോഗസ്ഥന്‍ ഹേമന്ത് കര്‍ക്കരെയുടെ ജീവന് ഭീഷണി ഉണ്ടായിരുന്നതായി കോണ്ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ്‌ സിംഗ് വെളിപ്പെടുത്തി. മുംബൈ ആക്രമണം നടന്ന വേളയില്‍ ഈ കാര്യം വെളിപ്പെടുത്തിയ മുന്‍ ന്യൂനപക്ഷ കാര്യ മന്ത്രി എ. ആര്‍. ആന്തുലെയുടെ പരാമര്‍ശങ്ങളോട് സാമ്യമുള്ളതാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍.
മാലേഗാവ്‌ സ്ഫോടന കേസില്‍ താന്‍ നടത്തിയ അന്വേഷണത്തില്‍ പ്രകോപിതരായവര്‍ തന്റെയും തന്റെ കുടുംബത്തിന്റെയും ജീവന് ഭീഷണി ഉയര്‍ത്തുന്നതായി നവംബര്‍ 26ന് വൈകുന്നേരം 7 മണിക്ക് കര്‍ക്കരെ തന്നെ തന്റെ മൊബൈല്‍ ഫോണില്‍ വിളിച്ചു പറഞ്ഞു. അതിനു രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് മുംബൈ ഭീകരാക്രമണം തുടങ്ങിയത്.
മുംബൈയില്‍ വെറും ഒരു വിദ്യാര്‍ത്ഥി മാത്രമായിരുന്ന തന്റെ മകന്‍ ദുബായില്‍ പണം കൊയ്യുകയാണ് എന്ന് ഒരു തീവ്ര വലതു പക്ഷ ഹിന്ദു സംഘടനയുടെ മുഖപത്രം എഴുതിയതും തന്നെ ഏറെ വിഷമിപ്പിക്കുന്നതായി കര്‍ക്കരെ പറഞ്ഞു.
രാത്രി കര്‍ക്കരെ കൊല്ലപ്പെട്ട വിവരം അറിഞ്ഞ താന്‍ ആദ്യം കരുതിയത്‌ അവര്‍ കര്‍ക്കരെയെ കൊലപ്പെടുത്തി എന്നാണ്. പിന്നീടാണ് അന്ന് നഗരത്തില്‍ നടന്ന സംഭവ വികാസങ്ങള്‍ താന്‍ അറിഞ്ഞത്.
ഇതേ വിഷയത്തെ പരാമര്‍ശിച്ച് മുന്‍ കേന്ദ്ര മന്ത്രി എ. ആര്‍. ആന്തുലെ കര്‍ക്കരെ “ഭീകരതയുടെയും ഭീകരതയുടെ കൂടെ മറ്റെന്തൊക്കെയുടെയും” ഇരയാണ് എന്ന് പറഞ്ഞത് ഏറെ വിവാദം ആകുകയും അദ്ദേഹത്തിന്റെ രാജിയില്‍ അത് കലാശിക്കുകയും ചെയ്തിരുന്നു.
മാലേഗാവ് സ്ഫോടന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരുന്ന ഹേമന്ത് കര്‍ക്കരെ ഹിന്ദു തീവ്ര വാദികളുടെ പങ്ക് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് നരേന്ദ്ര മോഡി അടക്കം മിക്ക ബി. ജെ. പി. നേതാക്കളുടേയും കണ്ണിന് കരടായി മാറിയിരുന്നു. മുംബൈ ഭീകരാക്രമണത്തിന് ആലപ്പ നാളുകള്‍ക്ക് മുന്‍പ്‌ ഇവര്‍ ഹേമന്തിന്റെ രക്തത്തിനായി മുറവിളി കൂട്ടിയതും ആരും മറന്നിട്ടില്ല.
കേവലമായ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ഇറങ്ങി തിരിച്ച മോഡിയുടെ നിലപാട് അന്ന് എല്ലാവരേയും അമ്പരപ്പിക്കുകയുണ്ടായി. ഹേമന്തിന്റെ വിധവയായ കവിത, മോഡി ഹേമന്തിന്റെ വീട് സന്ദര്‍ശിച്ച വേളയില്‍ അദ്ദേഹത്തെ കാണാന്‍ വിസമ്മതിക്കുകയും തനിക്ക് മോഡിയുടെ സഹായ ധനം വേണ്ട എന്ന് അറിയിക്കുകയും ചെയ്തിരുന്നു


വാരണാസി സ്ഫോടനത്തെക്കുറിച്ച ഒരു വായനക്കാരന്റെ സംശയങ്ങള്‍

ഡിസംബര്‍ ഏഴിന് നടന്ന വാരണാസി സ്ഫോടനത്തെക്കുറിച്ച ചില സംശയങ്ങള്‍ കോറിയിടുകയാണ് ഇവിടെ .....

കുറച്ചു കാലമായി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പൊതുവെ നിലനിന്ന സമാധാനപരമായ സാഹചര്യം തകര്‍ക്കുന്നതിന്റെ ഭാഗമായി നടന്ന ആസൂത്രമാണോ എന്ന് ന്യമായും സംശയിക്കാവുന്നതാണ് ഇന്ന് നടന്ന വാരണാസി സ്ഫോടനം. സ്ഥിരം പല്ലവി പോലെ തന്നെ മേടിയകള്‍ക്ക് ഞങ്ങളാണ് നടത്തിയത് എന്ന് പറഞ്ഞു "--------മുജാഹിദീന്‍" ന്‍റെ പേരിലുള്ള ഇ മെയില്‍ സന്ദേശം ഇതിനോടകം ലഭിച്ച്ചിരിക്കാതിരിക്കാന്‍ തരമില്ല. 

ശേഷി കുറഞ്ഞ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറി ജി.കെ. പിള്ള വ്യക്തമാക്കി. 

ചിലപ്പോഴൊക്കെ അവര്‍ അങ്ങനെയാണ്, ഭീകരര്‍ പറ്റിച്ചു കളയും!!!പോലിസിനെ പറ്റിക്കാന്‍ വേണ്ടി ശേഷി, തീരെ കുറച്ചു കളയും!!! 

എന്നാല്‍ ഇത് കേവലം ഒരു സ്ഫോടനമാണോ എന്ന് നമുക്ക് സമശയിച്ചു കൂടെ, മനസ്സില്‍ തട്ടിയ ചില ചോദ്യങ്ങള്‍ / സംശയങ്ങള്‍ കുറിച്ചിടുകയാണ്. ഇതില്‍ ഉദ്ദരിച്ച ചില ദിവസങ്ങള്‍ക്കോ സംഭാവങ്ങല്കൂ മാറ്റം (തെറ്റ്) സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുതിതരണമെന്നു അപേക്ഷ... 

കഴിഞ്ഞ പതിന്ട്ടു ദിവസമായി പാര്‍ലമെന്റില്‍ നടക്കുന്ന ബഹളവും, സ്പെക്ട്രം കേസിലും, സി വി സി (ചെന്റ്രല്‍ വ്വിഗിലന്കെ ചൊമ്മിസ്സിഒന്‍ പ്പ് ജ്ജ് ഠൊമസ് ) നിയമനത്തിലും, സര്‍കാറിനെതിരെയുള്ള സുപ്രീം കോടതി വിമര്‍ശനവും മൂലം പ്രതിസന്തി നേരിടുകയും, സര്‍കാരിന്റെ മുഖച്ച്ചയയ്ക്ക് മങ്ങലേല്‍ക്കുകയും ചെയ്ത സന്ദര്‍ഭത്തിലാണ് വാരണാസി സ്ഫോടനം നടക്കുന്നത് എന്നത് ശ്രദ്ദേയമാണ്. അത് കൊണ്ട് തന്നെ ഇത് സര്‍ക്കാര്‍ ആസൂത്രണം ചെയ്തതാണോ എന്ന് നമുക്ക് ന്യായമായും സംശയിക്കാവുന്നതാണ് , ഇന്ത്യ ചരിത്രം എടുത്തു പരിശോദിച്ചാല്‍ നമുക്ക് ഇത് ബോധ്യപ്പെടുകയും ചെയ്യും. ഭരണകൂട ഭീകരത എന്ന് നമ്മള്‍ ഓമനപ്പേരിട്ട് വിളിക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ യഥാര്‍ത്ഥത്തില്‍ എല്ലാവരും തിരിച്ചറിയാതെ പോകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. മുഖ്യ വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാന്‍ (അത് മാധ്യമ ശ്രദ്ദയായാലും, ജന ശ്രദ്ദയാലും) ഭരണകൂടങ്ങള്‍ പല സന്ദര്‍ഭങ്ങളിലും ഇത്തരം ആയുധങ്ങള്‍ പ്രയോഗിക്കാറുണ്ട്. 

ചില സമീപ കാല ഉദാഹരണങ്ങള്‍, ആണവ ബില്‍ പാസാക്കുന്നതിന് തൊട്ടു മുന്പ് ഉണ്ടായ പിന്തുണ പിന്വലിക്കലും, തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും, സര്കാരിനുഭൂരിപക്ഷം നഷ്ടമാകുമെന്ന അവസ്ഥയുമൊക്കെ അത്രപെട്ടെന്നു മറക്കാന്‍ പറ്റുന്ന സങ്ങതിയോന്നുമാല്ലല്ലോ, ചിത്രത്തിലെ ഇല്ലാതിരുന്ന അമര്‍സിങ്ങിന്റെ വരവും, പാര്‍ലമെന്റില്‍ 'കോടികള്‍' കൊണ്ടുള്ള 'ഏറും' ഒക്കെ നമ്മള്‍ നേരിട്ട് കാണുകയും ചെയ്തു, തുടര്‍ന്നുണ്ടായ കോലാഹലങ്ങള്‍ക്കിടയില്‍ ചില ഇന്ത്യന്‍ പട്ടണങ്ങളില്‍ സ്ഫോടനങ്ങള്‍ നടന്നു, ഉടനെ തന്നെ ബി ജെ പി യുടെ സമുന്നതനായ നേതാവ് പ്രതികരിച്ചത്, ഇത് ശ്രദ്ധ തിരിച്ചു വിടാന്‍ സര്‍ക്കാര്‍ നടത്തിയ ആസൂത്രിതമായ പരിപാടിയുടെ ഭാഗമാണ് എന്നാണു.
ഇത് തന്നെയാണ് ശവപ്പെട്ടി കുംഭ കോണത്തിന്റെ സമയത്തും പാര്‍ലമെന്റ് സ്തംഭിച്ചപ്പോള്‍ സംഭവിച്ചതും. ഇത് കേവലം ഇന്ത്യയില്‍ മാത്രം നടക്കുന്ന ഒരു ഏര്‍പാടല്ല എന്ന് കൂടി കൂടി മനസ്സിലാക്കുന്നത് നന്ന്. അമേരിക്കയില്‍ നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് പിന്നില്‍ ഇത് പോലുള്ള ഒരു നീക്കമുണ്ടോ എന്ന സംശയം ഇല്ലാതില്ലാ... ബുഷിന്റെ വിജയം ചോദ്യം ചെയ്യപ്പെടുന്ന സമയത്തായിരുന്നു ഈ ആക്രമണം, ഫ്ലോറിടയിലെ വോട്ടിനെക്കുരിച്ച കോലാഹലവും, തുടര്‍ന് വീണ്ടും ഇലക്ഷന്‍ വേണ്ടി വരും എന്ന ആശങ്കയും നിലനിന്ന സമയത്ത്താന്‍ അമേരിക്കയുടെ ദാണ്ട ഗോപുരങ്ങള്‍, സമീപത്തെ ഒരു 'പെട്ടി'ക്കടക്ക് പോലും പോറലേല്‍പ്പിക്കാതെ നിലം പൊതിയാത് .
ഇതില്‍ നിന്നുമൊക്കെ നമുക്ക് മനസ്സിലാക്കാന്‍ പറ്റുന്ന സംഗതി, ഇപ്പോള്‍ നടക്കുന്ന 'ഭീകരത'എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഒട്ടുമുക്കാല്‍ പ്രശ്നങ്ങളും, അത് സ്ഫോടനമായാലും, മറ്റു വിധ്വംസക പ്രവര്‍ത്തനമായാലും സ്പോന്‍സര്‍ ചെയ്യുന്നതില്‍ ഏരിയ കൂറും ഭരണകൂടങ്ങള്‍ തനിച്ചോ അല്ലെങ്കില്‍ പ്രതിപക്ഷത്തിന്റെ ഒത്താശയോടെയോ നടക്കുന്ന സംഗതികളാണ് എന്നതാണ്...
ഇതിനിടയിലും ചില വില്ലന്മാര്‍ ഇല്ലാതില്ല, പക്ഷെ യഥാര്‍ത്ഥ കുറ്റവാളികള്‍ ഇപ്പോഴും പടിക്ക് പുറത്തു തന്നെ...

വാരണാസി സ്‌ഫോടനം; രണ്ട് മുസ്ലിംകള്‍ പിടിയില്‍



  
വാരണാസി: ഉത്തര്‍പ്രദേശിലെ ശിത്ഘട്ട ക്ഷേത്രത്തിന് പുറത്തുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഇന്ത്യന്‍ മുഹാജിദീന്‍ മാധ്യമങ്ങള്‍ക്ക് അയച്ച ഇമെയില്‍ സന്ദേശം മുംബൈയിലെ ഒരു കോള്‍സെന്ററല്‍ നിന്നാണെന്ന് വ്യക്തമായിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
നഗരത്തിലെ കാശി വിശ്വനാഥ ക്ഷേത്രത്തിനു മുന്നിലുള്ള ഗംഗാനദിയിലെ ശീതളഘട്ടില്‍ പതിവുപൂജയായ ഗംഗാ ആരതി നടന്നുകൊണ്ടിരിക്കെ ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ രണ്ടുവയസ്സുകാരി മരിക്കുകയും രണ്ട് വിദേശികളുള്‍പ്പെടെ 32 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അമ്മക്കൊപ്പം ക്ഷേത്രദര്‍ശനത്തിനെത്തിയ സരിതാ ശര്‍മയാണ് ആശുപത്രിയില്‍ മരിച്ചത്. ഭീകരാക്രമണമാണെന്നാണ് പൊലീസ് നിഗമനം. സ്‌ഫോടനത്തിന് ശേഷം നടത്തിയ തെരച്ചിലില്‍  സമീപത്തെ കുപ്പത്തൊട്ടിയില്‍നിന്ന് പ്രവര്‍ത്തനക്ഷമമായ സ്‌ഫോടകവസ്തു കണ്ടെടുത്തു. സ്‌ഫോടനത്തിനുശേഷമുണ്ടായ തിക്കിലും തിരക്കിലുമാണ് കൂടുതല്‍ പേര്‍ക്കും പരിക്കേറ്റത്.




വരണാസിയില്‍ സ്‌ഫോടനം: ഒരു മരണം; 25 പേര്‍ക്ക് പരിക്ക്

 7.12.2010
വരണാസി: ശിത്‌ലഘട്ട ക്ഷേത്രത്തിന് പുറത്തുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുവയസ്സുകാരി മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേര്‍ വിദേശികളാണ്. അമ്മക്കൊപ്പം ക്ഷേത്രദര്‍ശനത്തിനെത്തിയ സരിതാ ശര്‍മയാണ് ആശുപത്രിയില്‍ മരിച്ചത്. ഭീകരാക്രമണമാണ് എന്ന് പൊലീസ് സംശയിക്കുന്നു. സമീപത്തെ കുപ്പത്തൊട്ടിയില്‍നിന്ന് പ്രവര്‍ത്തനക്ഷമമായ സ്‌ഫോടകവസ്തു കണ്ടെടുത്തു. സ്‌ഫോടനത്തിനുശേഷമുണ്ടായ തിക്കിലും തിരക്കിലുമാണ് കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റത്.
ഗംഗാ ആരതി ചടങ്ങ് നടക്കുമ്പോള്‍ വൈകീട്ട് ആറരയോടെയാണ് സ്‌ഫോടനം. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് സംഭവസ്ഥലത്തുനിന്ന് എല്ലാവരെയും പുറത്താക്കി. വരണാസിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കൂടുതല്‍ ബോംബുകള്‍ ഇവിടെയുണ്ടെന്ന് പൊലീസ് കരുതുന്നു. ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹാദീന്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മാധ്യമങ്ങള്‍ക്ക് ഇ-മെയില്‍ സന്ദേശമയച്ചു.


‘കാവി ഭീകരത‘ എന്ന പ്രയോഗം സൃഷ്ടിച്ചത് താനല്ല എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം

‘കാവി ഭീകരത‘ എന്ന പ്രയോഗം സൃഷ്ടിച്ചത് താനല്ല എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം. യുപി‌എ മന്ത്രിസഭയിലെ മന്ത്രിമാരടക്കം പലരും കാവി ഭീകരത എന്ന പദപ്രയോഗം നടത്തിയിട്ടുണ്ട് എന്നും ചിദംബരം പറഞ്ഞു.
കാവി ഭീകരത എന്ന പ്രയോഗം നടത്തിയതില്‍ ഉറച്ചു നിന്നുകൊണ്ടാണ് ചിദംബരം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കിയത്. പദപ്രയോഗത്തിന്റെ പേറ്റന്റ് തനിക്ക് അവകാശപ്പെടാന്‍ കഴിയില്ല എന്ന് പറഞ്ഞ ചിദംബരം താന്‍ പാര്‍ട്ടിയുടെ വീക്ഷണങ്ങള്‍ക്ക് ഒരിക്കലും എതിരല്ല എന്നും കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് നടന്ന ചില ബോംബ് സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ വലതുപക്ഷ തീവ്രവാദികള്‍ ആണെന്ന് സംശയമുണ്ട് എന്നായിരുന്നു തന്റെ സന്ദേശം. ‘കാവി’ എന്ന പ്രയോഗത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സന്ദേശം മുങ്ങിപ്പോകരുത് എന്നും ചിദംബരം പറഞ്ഞു. കോമണ്‍‌വെല്‍ത്ത് ഗെയിംസ് സുരക്ഷാ അവലോകനത്തിനു ശേഷം നടത്തിയ മാധ്യമ സമ്മേളനത്തിലാണ് ചിദംബരം ‘കാവി ഭീകരത’ പ്രശ്നത്തെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്.
കോമണ്‍‌വെല്‍ത്ത് ഗെയിംസിന് നാല് തലത്തിലുള്ള സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത് എന്ന് ചിദംബരം വ്യക്തമാക്കി. കായിക താരങ്ങള്‍ക്ക് സൈന്യത്തിന്റെ സംരക്ഷണവും കമാന്‍ഡോ സുരക്ഷയും നല്‍കുമെന്നും ചിദംബരം വ്യക്തമാക്കി. തയ്യാറുള്ള എല്ലാ വിഭാഗങ്ങളുമായും കശ്മീരില്‍ ചര്‍ച്ച നടത്തുമെന്നും ചിദംബരം പറഞ്ഞു.
ന്യൂഡല്‍ഹിയില്‍ പൊലീസ് മേധാവികളുടെ യോഗത്തില്‍ വച്ചാണ് ചിദംബരം വിവാദ പദപ്രയോഗം നടത്തിയത്. ഇതിനെതിരെ ബിജെപിയും പ്രതിപക്ഷ കക്ഷികളും ശക്തമായി രംഗത്ത് വന്നതുകൂടാതെ, കോണ്‍ഗ്രസിലെ ഒരു വിഭാഗവും ചിദംബരത്തെ വിമര്‍ശിച്ചിരുന്നു.



കാവിഭീകരത എന്നൊന്ന് ഇല്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്

നാഗ്പൂര്‍: കാവിഭീകരത എന്നൊന്ന് ഇല്ലെന്നും, തീവ്രവാദവും, ഹിന്ദുക്കളും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് പ്രസ്താവിച്ചു.

ഹിന്ദുക്കള്‍ക്ക് ഭീകരതയുമായി ഒന്നിച്ചുപോകാനാവില്ല. ദസറ ആഘോഷത്തോട് അനുബന്ധിച്ച് റെഷിംബാഗില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ഭാഗവത്.

രണ്ട് സമാന്തരരേഖകള്‍ പോലെയാണ് തീവ്രവാദവും, ഹിന്ദുക്കളും. അവ ഒരിക്കലും യോജിക്കില്ല. ഹിന്ദു സമൂഹത്തെ ദുര്‍ബലപ്പെടുത്താനും, മുസ്‌ളീങ്ങളെ പ്രീണിപ്പിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമാണ് കാവി ഭീകരത എന്ന പദം ഉപയോഗിക്കുന്നതിലൂടെ ചെയ്യുന്നതെന്നും മോഹന്‍ ഭഗവത് ആരോപിച്ചു. 

അപൂര്‍വം ചില കേസുകളില്‍ ഹിന്ദുക്കള്‍ ഉള്‍പ്പെട്ടിരിക്കാം. എന്നാല്‍ അതിന്റെ പേരില്‍ മുഴുവന്‍ ഹിന്ദുക്കളെയും ഭീകരരെന്ന് മുദ്ര കുത്തുന്നത് അനീതിയാണ്. 

അയോധ്യ രാമന്റെ ജന്മസ്ഥലമാണ് അലഹബാദ് കോടതി വിധി പ്രഖ്യാപിച്ചു കഴിഞ്ഞു. മതപരമായ എല്ലാ പ്രശ്‌നങ്ങളും അവസാനിപ്പിക്കാന്‍ കോടതി നല്‍കിയ സുവര്‍ണാവസരമാണ് അയോദ്ധ്യവിധിയെന്നും ആര്‍എസ്എസ് മേധാവി പറഞ്ഞു



ഇരട്ടനീതിയുടെ വിസ്മയ വിസ്‌ഫോടനങ്ങള്‍ --- സി. ദാവൂദ്

 2007 ഫെബ്രുവരി 19 തിങ്കളാഴ്ച. ഹരിയാനയിലെ പാനിപ്പത്ത് ജില്ലാ ആശുപത്രിയുടെ താല്‍ക്കാലിക മോര്‍ച്ചറിക്ക് പുറത്ത് തടിച്ചുകൂടിയ ജനം അധികസമയം അവിടെ നില്‍ക്കാനാവാതെ പിരിഞ്ഞു പോവുകയാണ്. തലേദിവസം അര്‍ധരാത്രി നടന്ന സംഝോത എക്‌സ്‌പ്രസ് സ്‌ഫോടനത്തിലെ മൃതദേഹങ്ങള്‍ സൂക്ഷിച്ചത് ആ ആശുപത്രിയിലായിരുന്നു. കത്തിക്കരിഞ്ഞ്, പരസ്‌പരം കെട്ടുപിണഞ്ഞും ഒട്ടിച്ചേര്‍ന്നും കിടക്കുന്ന 68 മനുഷ്യരുടെ ആ ജഡക്കൂമ്പാരത്തില്‍ നിന്നുയരുന്ന രൂക്ഷഗന്ധം താങ്ങാന്‍ അവര്‍ക്ക് ശേഷിയുണ്ടായിരുന്നില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട പാകിസ്താനിലെയും ഇന്ത്യയിലെയും ബന്ധുക്കളുടെ അലര്‍ച്ചകള്‍ അവരുടെ കണ്ഠനാളങ്ങളില്‍ തന്നെ ഉടക്കി നിന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാതെ ബന്ധുക്കള്‍ കുഴഞ്ഞു. രാജ്യവും ലോകവും സ്തബ്ധമായി. അതിര്‍ത്തികള്‍ക്കപ്പുറത്തുമിപ്പുറത്തുമുള്ള ജനങ്ങള്‍ ആയുസ്സില്‍ വല്ലപ്പോഴുമൊക്കെയാണ് ദശാബ്ദങ്ങള്‍ മുമ്പ് വേര്‍പിരിഞ്ഞുപോയ ബന്ധുക്കളെ കാണാന്‍ വരുന്നതും സ്‌നേഹം പങ്കുവെച്ച് പിരിഞ്ഞുപോകുന്നതും. അത്തരം കൂടിച്ചേരലുകളെയും സമാഗമങ്ങളെയും ആഹ്ലാദപൂര്‍വം പേറി ഓടുന്ന പുകവണ്ടിയാണ് സംഝോത. പക്ഷേ, ഈ ആകുലതകളും വൈകാരികതകളുമൊന്നും ഗവേഷണ വീരന്മാരായ ഇന്ത്യന്‍ പത്രപ്രവര്‍ത്തകര്‍ക്ക് വിഷയമേ ആയിരുന്നില്ല. അവര്‍ അടുത്തദിവസം മുതല്‍ ഗമണ്ടന്‍ 'ഇന്‍വെസ്റ്റിഗേറ്റിവു'കള്‍ വീശിത്തുടങ്ങി. മുന്‍ എസ്.എഫ്.ഐ ദേശീയ തലൈവര്‍ എന്‍.റാമിന്റെ 'ദ് ഹിന്ദു' മുതല്‍ ബി.ജെ.പി എം.പി ചന്ദന്‍ മിത്രയുടെ 'ദ് പയനിയര്‍' വരെ എല്ലാവരും അച്ചുനിരത്തി-ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'ഹുജി', ഇന്ദോറിലെ സിമി പ്രവര്‍ത്തകരുടെ സഹായത്തോടെ സംഘടിപ്പിച്ച സ്‌ഫോടനമാണിത്. 'മനോരമ'യിലെയും 'മാതൃഭൂമി'യിലെയും 'കോപ്പി എഡിറ്റര്‍മാര്‍' അതെല്ലാം വാഗ്ശുദ്ധിയോടെ വിവര്‍ത്തനം ചെയ്ത് മലയാളികള്‍ക്ക് വിളമ്പിത്തന്നു. അതെല്ലാം വായിച്ച രാജ്യത്തെ മികച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ നിന്ന് മുസ്‌ലിം ചെറുപ്പക്കാരെ പൊക്കിയെടുത്ത് കൊണ്ടുപോയി ഉരുട്ടാനും ഗരുഡന്‍ തൂക്കാനും തുടങ്ങി. അവരുടെ ചോരയും ചലവും തെറിച്ച പൊലീസ് സ്‌റ്റേഷന്‍ ചുമരുകള്‍ ദേശസ്‌നേഹത്താല്‍ വിജ്യംഭിതമായി. പ്രതികളെ അതിവേഗം പിടികൂടിയ പൊലീസുദ്യോഗസ്ഥരെ ശ്ലാഘിക്കാന്‍ പത്രാധിപമേലാളന്മാര്‍ മുഖപ്രസംഗങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു.
അങ്ങനെ 'ഹുജി ബന്ധ'മുള്ള മുസ്‌ലിം ചെറുപ്പക്കാര്‍ മാംസവും അസ്ഥിയും വേര്‍പിരിയുന്ന തരത്തിലുള്ള പീഡന പര്‍വങ്ങളിലൂടെ കടന്നുപോവുകയും 'ദേശീയബോധ'മുള്ള മുസ്‌ലിം സംഘടനകളും അതിന്റെ തടിമാടന്മാരായ യുവനേതാക്കളും 'തീവ്രവാദ'ത്തിനെതിരായ കാമ്പയിന്‍ നടത്തി ക്ഷീണിച്ചിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് ബഹുമാനപ്പെട്ട അസിമാനന്ദ സ്വാമിജി എന്ന ആര്‍.എസ്.എസ് ആത്മീയ നേതാവ് അവതരിക്കുന്നത്. അദ്ദേഹം പറഞ്ഞതും വിസ്തരിച്ചതുമെല്ലാം ഇന്ന് നമ്മുടെ മുന്നിലുണ്ട്. പക്ഷേ, അന്ന് ഹുജിയെക്കുറിച്ചും സിമിയെക്കുറിച്ചും 'ഇന്‍വെസ്റ്റിഗേഷന്‍' ഇറക്കിയവരും അത് കോപ്പിയടിച്ചവരും ഇപ്പോള്‍ മിണ്ടാത്തതെന്താണ്? അസിമാനന്ദജിയുടെ കുറ്റസമ്മതമൊഴി വാര്‍ത്തയായ ദിവസം മലയാളത്തിന്റെ ദേശീയ പത്രം ഉള്‍പ്പേജിലെ ഒരു കുഞ്ഞുകോളത്തിലൊതുക്കി ആ വാര്‍ത്ത. അപ്പോഴും അങ്ങനെയൊരു മൊഴിയുള്ളതായി അവര്‍ക്ക് നിശ്ചയമില്ല-'മൊഴിയില്‍ പറയുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു'; അത്ര മാത്രം.
ഓര്‍മയുണ്ടോ, ഏതാനും മലയാളി മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് കേരളത്തിന് പുറത്തെ തീവ്രവാദ സംഭവങ്ങളില്‍ ബന്ധമുള്ള വാര്‍ത്ത വന്ന സമയത്ത് നാട്ടില്‍ അടിച്ചു വീശിയ ആ തീവ്രവാദവിരുദ്ധ ചുഴലിക്കാറ്റ്. ചാനലുകളില്‍ ഇളകിയാട്ടം, പത്രങ്ങളില്‍ കൂടിയാട്ടം, സ്‌റ്റേജുകളില്‍ കുച്ചുപ്പുടി- അങ്ങനെ കേരളമാകെ തീവ്രവാദത്തിനെതിരെ. തീവ്രവാദത്തില്‍ നിന്ന് ഇസ്‌ലാമിനെ രക്ഷിക്കാന്‍ മൗലവിമാര്‍ പരക്കം പാഞ്ഞു. ദീനുല്‍ ഇസ്‌ലാമുമായി ഇതിന് ഒരു ബന്ധവുമില്ല എന്ന സര്‍ട്ടിഫിക്കറ്റുമായി അവര്‍ നാടുചുറ്റി. ഞങ്ങള്‍ തീവ്രവാദികളല്ലേ, ഞങ്ങള്‍ പണ്ടേ വെജിറ്റേറിയന്‍സാണ്, മറ്റവരാണ് തീവ്രവാദികള്‍ എന്ന സിദ്ധാന്തവുമായി മുസ്‌ലിം യുവശിങ്കങ്ങളില്‍ ചിലര്‍ പൊടുന്നനെ ബുദ്ധിജീവികളായി മാറി. അങ്ങനെ ആ തീവ്രവാദ വിരുദ്ധ ജുഗല്‍ബന്ദിയുടെ ക്ഷീണം മാറി കണ്ണു തുടച്ചെഴുന്നേല്‍ക്കുമ്പാഴാണ് അജ്മീര്‍ ദര്‍ഗാ ശരീഫില്‍ ബോംബ് വെക്കാന്‍ കിണ്ണവുമായിപ്പോയ മലയാളിയായ സുരേഷ് നായരെക്കുറിച്ച് രാജസ്ഥാന്‍ എ.ടി.എസ് വിവരം തരുന്നത്. ജനറേറ്റര്‍ കേടായി വൈദ്യുതി നിലച്ച ജുഗല്‍ബന്ദി സ്‌റ്റേജ് പോലെയായി പിന്നെ കേരളം. പാട്ടില്ല, കൊട്ടില്ല, ആട്ടമില്ല, ആരെയും കാണാനില്ല. കേരളം ഭീകരതയുടെ വിളനിലമാകുന്നതില്‍ ആര്‍ക്കുമില്ല കുണ്ഠിതം. അതിനിടയില്‍, സുരേഷ് നായര്‍ കേരളത്തില്‍ ഒരു ഭീകര പ്രവര്‍ത്തനത്തിലും പങ്കെടുത്തില്ലെന്ന് ചിലര്‍ വിളിച്ചുപറയുന്നത് മാത്രം കേള്‍ക്കാം.
കഥകളും ഉദാഹരണങ്ങളും ഇനിയും പറയുന്നതില്‍ അര്‍ഥമില്ല. ഒരു രാജ്യത്ത് രണ്ടുതരം പൗരന്മാര്‍ ഉണ്ടാവുന്നതിന്റെ രാസഘടനയാണിത്. കെട്ടിച്ചമച്ചതെന്ന് ആരോപിക്കപ്പെടുന്ന കേസില്‍ വികലാംഗനായ മഅ്ദനി ജയിലില്‍ കിടക്കുന്നു. അദ്ദേഹത്തിനെതിരെയുള്ള കേസ് അന്വേഷിക്കാന്‍ പോയ പത്രപ്രവര്‍ത്തക രാജ്യദ്രോഹ കേസില്‍ പെടുന്നു. ഞങ്ങളാണ് സ്‌ഫോടനം നടത്തിയതെന്ന് ആര്‍.എസ്.എസിന്റെ ദേശീയ ഭീകര കാര്യകാരികള്‍ കാര്യകാരണ സഹിതം വ്യക്തമാക്കുമ്പോഴും മാലേഗാവിലെ മുസ്‌ലിം പയ്യന്മാര്‍ രക്തം ഛര്‍ദിച്ച് തടവറകളില്‍ കഴിയുന്നു. എന്നാലും നാടിന്റെ മഹത്ത്വത്തെക്കുറിച്ച് സംസാരിക്കുകയല്ലാതെ നിര്‍വാഹമില്ല.
ഇന്ത്യയെ നടുക്കിയ സ്‌ഫോടനങ്ങളെക്കുറിച്ച് പിടിയിലായ ആര്‍.എസ്.എസ് നേതാക്കള്‍ കുറ്റസമ്മത മൊഴിയില്‍ പറയുന്ന കാര്യങ്ങള്‍ പുതിയതല്ല. നിയമപരമായ ബലം അവക്കുണ്ട് എന്നത് മാത്രമാണ് പ്രത്യേകത. സ്‌ഫോടനങ്ങളില്‍ ആര്‍.എസ്.എസിനും രഹസ്യാന്വേഷണ വിഭാഗത്തിലെ ആര്‍.എസ്.എസ് സെല്ലുകള്‍ക്കുമുള്ള പങ്ക് മനുഷ്യാവകാശ പ്രവര്‍ത്തകരും മുസ്‌ലിം നേതാക്കളും നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ജമാഅത്തെ ഇസ്‌ലാമി പോലെയുള്ള സംഘടനകള്‍ ഇക്കാര്യത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രമേയങ്ങള്‍ പാസാക്കിയിട്ടുണ്ട്. 'മാധ്യമം' ലേഖകന്‍ എ. റശീദുദ്ദീന്‍ 2008ല്‍ ഈ വിഷയത്തില്‍ ഒരു പുസ്തകം തന്നെയെഴുതി-'ഇന്ത്യയിലെ ഭീകരാക്രമണങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും'. പ്രസ്തുത പുസ്തകത്തില്‍ ഉയര്‍ത്തിയ നിഗമനങ്ങളും സംശയങ്ങളും പുലരുന്നതാണ് ഇന്ന് കാണുന്നത്. എന്തിന്, പ്രമാദമായ പാര്‍ലമെന്റ് ആക്രമണത്തെക്കുറിച്ച് പോലും ഭരണകൂട/ഇന്റലിജന്‍സ്/മാധ്യമ തിയറിയെ നിരാകരിക്കുന്ന പുസ്തകം 2006ല്‍ തന്നെ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. (13 December: The Strange Case of the Attack on the Indian Parliament) പെന്‍ഗ്വിന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ഇതിന് അരുന്ധതി റോയി ആണ് മുഖവുര എഴുതിയത്. സംഘ്പരിവാറും ഭരണകൂടവും പൊലീസിലെ സംഘി സെല്ലുകളും മാധ്യമങ്ങളും പ്രചരിപ്പിക്കുന്ന കഥകള്‍ക്കപ്പുറം പോകാന്‍ നമ്മുടെ മുഖ്യധാരക്ക് കഴിഞ്ഞില്ല. എന്നല്ല, വ്യത്യസ്തമായ ചോദ്യങ്ങളും സംശയങ്ങളുമുന്നയിക്കുന്നവരെപ്പോലും തീവ്രവാദ ലിസ്റ്റില്‍ പെടുത്താനായിരുന്നു ഇവിടെ പലര്‍ക്കും താല്‍പര്യം.
ഇന്ത്യക്കാരനായ ഡോ. മുഹമ്മദ് ഹനീഫിന് ആസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നാലരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചത് കഴിഞ്ഞ ഡിസംബര്‍ 21നാണ്.
ഒരു തീവ്രവാദകേസില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തി വെറും മൂന്നാഴ്ച തടവിലിട്ടതിന്റെ പേരിലാണ് ആ രാജ്യം അദ്ദേഹത്തോട് മാപ്പ് ചോദിച്ചതും വന്‍തുക നഷ്ടപരിഹാരം നല്‍കിയതും. ഹനീഫിനെ വെറും മൂന്നാഴ്ചയാണ് അവര്‍ തടവിലിട്ടത്. അവന്റെ തുടയെല്ലും ഇറച്ചിയും അവര്‍ വേര്‍പെടുത്തിയിട്ടില്ല. ഹനീഫാകട്ടെ, ആസ്‌ട്രേലിയന്‍ പൗരനുമല്ല. ഹനീഫിന് ആസ്‌ട്രേലിയ നല്‍കിയ നഷ്ടപരിഹാരത്തുകയുടെ തോതനുസരിച്ച് അന്യായമായി തടവിലാക്കപ്പെട്ട മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് സര്‍ക്കാറും മാധ്യമങ്ങളും നഷ്ട പരിഹാരം നല്‍കുകയാണെങ്കില്‍ ഈ സമുദായത്തിന്റെ തന്നെ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് അത് വലിയൊരു പരിഹാരമാകും. പക്ഷേ, ആസ്‌ട്രേലിയ ഒരു അന്യദേശക്കാരന്‍ മാപ്പിളയോട് കാണിച്ച മാന്യതയുടെ ആയിരത്തിലൊരംശം പോലും കാണിക്കാന്‍ നമ്മുടെ സവര്‍ണ ബ്രാഹ്മണ്യ മേധാവിത്വത്തിന് കഴിയില്ല. മാപ്പ് വേണ്ട, നഷ്ടപരിഹാരവും വേണ്ട, കുറ്റവാളികളെ വ്യക്തമായതിനു ശേഷം പോലും നിരപരാധികളെ ജയിലുകളില്‍നിന്ന് മോചിപ്പിക്കാന്‍ പോലും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് സാധിക്കുന്നില്ല.
മേലാളന്മാരുടെ കുറ്റങ്ങള്‍ക്ക് അധമജാതികള്‍ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുന്ന പഴയ ചാതുര്‍വര്‍ണ്യ വ്യവസ്ഥയെക്കുറിച്ച് കേട്ടിട്ടുണ്ട്. ആര്‍.എസ്.എസ് നേതാക്കളുടെ ശവഭോജനത്തിന് വേണ്ടി ശിക്ഷ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട പുതിയ കാലത്തെ അധഃകൃത ജാതിയാണ് മുസ്‌ലിം ചെറുപ്പക്കാര്‍. നമ്മുടെ നാട്ടിലെ മാധ്യമങ്ങളും സാംസ്‌കാരിക നായകന്മാരും അതിന് ഭീകരവിരുദ്ധ പോരാട്ടം എന്നാണ് പേരിട്ടിരിക്കുന്നത്. എന്തു സുന്ദരമായ പേര്!

Twitter Delicious Facebook Digg Stumbleupon Favorites More