Your Title

Pages

Saturday, March 5, 2011

വരണാസിയില്‍ സ്‌ഫോടനം: ഒരു മരണം; 25 പേര്‍ക്ക് പരിക്ക്

 7.12.2010
വരണാസി: ശിത്‌ലഘട്ട ക്ഷേത്രത്തിന് പുറത്തുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുവയസ്സുകാരി മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേര്‍ വിദേശികളാണ്. അമ്മക്കൊപ്പം ക്ഷേത്രദര്‍ശനത്തിനെത്തിയ സരിതാ ശര്‍മയാണ് ആശുപത്രിയില്‍ മരിച്ചത്. ഭീകരാക്രമണമാണ് എന്ന് പൊലീസ് സംശയിക്കുന്നു. സമീപത്തെ കുപ്പത്തൊട്ടിയില്‍നിന്ന് പ്രവര്‍ത്തനക്ഷമമായ സ്‌ഫോടകവസ്തു കണ്ടെടുത്തു. സ്‌ഫോടനത്തിനുശേഷമുണ്ടായ തിക്കിലും തിരക്കിലുമാണ് കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റത്.
ഗംഗാ ആരതി ചടങ്ങ് നടക്കുമ്പോള്‍ വൈകീട്ട് ആറരയോടെയാണ് സ്‌ഫോടനം. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് സംഭവസ്ഥലത്തുനിന്ന് എല്ലാവരെയും പുറത്താക്കി. വരണാസിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കൂടുതല്‍ ബോംബുകള്‍ ഇവിടെയുണ്ടെന്ന് പൊലീസ് കരുതുന്നു. ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹാദീന്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മാധ്യമങ്ങള്‍ക്ക് ഇ-മെയില്‍ സന്ദേശമയച്ചു.


0 comments:

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More