ന്യൂദല്‍ഹി: മുംബൈ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ദ് കര്‍ക്കറയുടെ വധത്തിന് പിന്നില്‍ ഹിന്ദു തീവ്രവാദികള്‍ക്ക് പങ്കുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ലഭ്യമായ വിവരമനുസരിച്ച് കര്‍ക്കറയെ കൊലപ്പെടുത്തിയത് പാക് തീവ്രവാദികളാണെന്നും കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് വ്യക്തമാക്കി. അതേസമയം. ഹിന്ദു സംഘടനകള്‍ കര്‍ക്കറെയെ പീഡിപ്പിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കൂടിയായ ദിഗ് വിജയ് പറഞ്ഞു.അതേസമയം, ദിഗ് വിജയ് സിങ് കേണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവാണെങ്കിലും കര്‍ക്കറയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജനാര്‍ദ്ദന്‍ ദ്വിവേദി വ്യക്തമാക്കി. ദിഗ് വിജയ് സിങ് മധ്യപ്രദേശുകാരനായതുകൊണ്ട് അദ്ദേഹത്തിന് കര്‍ക്കറയെ അറിയാമെന്നും ദ്വിവേദി ചൂണ്ടിക്കാട്ടി.മുംബൈ തീവ്രവാദ ആക്രമണത്തിനിടെ കൊല്ലപ്പെട്ട ഹേമന്ദ് കര്‍ക്കറക്ക് ഹിന്ദു തീവ്രവാദികളില്‍ നിന്ന് ഭീഷണിയുള്ളതായി കര്‍ക്കറെ തന്നോട് പറഞ്ഞിരുന്നുവെന്നാണ് ദിഗ് വിജയ് സിങ് പ്രസ്താവിച്ചത്. ബി.ജെ.പി നേതാക്കള്‍ തന്റെ ആത്മാര്‍ത്ഥതയില്‍ സംശയിച്ചിരുന്നുവെന്നും കര്‍ക്കറെ പറഞ്ഞതായി ദിഗ് വിജയ് സിംഗ് വെളിപ്പെടുത്തിയിരുന്നു. ദിഗ് വിജയ് സിങിന്റെ പ്രസ്താവന പാകിസ്താനെ സഹായിക്കാന്‍ മാത്രമേ ഉതകൂ എന്ന് പറഞ്ഞ് കര്‍ക്കറെയുടെ ഭാര്യ കവിത രംഗത്തുവരികയുണ്ടായി. തുടര്‍ന്നാണ് സിങ് പ്രസ്താവന തിരുത്തിയത്.
ന്യൂദല്‍ഹി: മുംബൈ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ദ് കര്‍ക്കറയുടെ വധത്തിന് പിന്നില്‍ ഹിന്ദു തീവ്രവാദികള്‍ക്ക് പങ്കുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ലഭ്യമായ വിവരമനുസരിച്ച് കര്‍ക്കറയെ കൊലപ്പെടുത്തിയത് പാക് തീവ്രവാദികളാണെന്നും കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് വ്യക്തമാക്കി. അതേസമയം. ഹിന്ദു സംഘടനകള്‍ കര്‍ക്കറെയെ പീഡിപ്പിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കൂടിയായ ദിഗ് വിജയ് പറഞ്ഞു.
അതേസമയം, ദിഗ് വിജയ് സിങ് കേണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവാണെങ്കിലും കര്‍ക്കറയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജനാര്‍ദ്ദന്‍ ദ്വിവേദി വ്യക്തമാക്കി. ദിഗ് വിജയ് സിങ് മധ്യപ്രദേശുകാരനായതുകൊണ്ട് അദ്ദേഹത്തിന് കര്‍ക്കറയെ അറിയാമെന്നും ദ്വിവേദി ചൂണ്ടിക്കാട്ടി.
മുംബൈ തീവ്രവാദ ആക്രമണത്തിനിടെ കൊല്ലപ്പെട്ട ഹേമന്ദ് കര്‍ക്കറക്ക് ഹിന്ദു തീവ്രവാദികളില്‍ നിന്ന് ഭീഷണിയുള്ളതായി കര്‍ക്കറെ തന്നോട് പറഞ്ഞിരുന്നുവെന്നാണ് ദിഗ് വിജയ് സിങ് പ്രസ്താവിച്ചത്. ബി.ജെ.പി നേതാക്കള്‍ തന്റെ ആത്മാര്‍ത്ഥതയില്‍ സംശയിച്ചിരുന്നുവെന്നും കര്‍ക്കറെ പറഞ്ഞതായി ദിഗ് വിജയ് സിംഗ് വെളിപ്പെടുത്തിയിരുന്നു. ദിഗ് വിജയ് സിങിന്റെ പ്രസ്താവന പാകിസ്താനെ സഹായിക്കാന്‍ മാത്രമേ ഉതകൂ എന്ന് പറഞ്ഞ് കര്‍ക്കറെയുടെ ഭാര്യ കവിത രംഗത്തുവരികയുണ്ടായി. തുടര്‍ന്നാണ് സിങ് പ്രസ്താവന തിരുത്തിയത്.
0 comments:
Post a Comment