വാരണാസി: ഉത്തര്‍പ്രദേശിലെ ശിത്ഘട്ട ക്ഷേത്രത്തിന് പുറത്തുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഇന്ത്യന്‍ മുഹാജിദീന്‍ മാധ്യമങ്ങള്‍ക്ക് അയച്ച ഇമെയില്‍ സന്ദേശം മുംബൈയിലെ ഒരു കോള്‍സെന്ററല്‍ നിന്നാണെന്ന് വ്യക്തമായിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
നഗരത്തിലെ കാശി വിശ്വനാഥ ക്ഷേത്രത്തിനു മുന്നിലുള്ള ഗംഗാനദിയിലെ ശീതളഘട്ടില്‍ പതിവുപൂജയായ ഗംഗാ ആരതി നടന്നുകൊണ്ടിരിക്കെ ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ രണ്ടുവയസ്സുകാരി മരിക്കുകയും രണ്ട് വിദേശികളുള്‍പ്പെടെ 32 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അമ്മക്കൊപ്പം ക്ഷേത്രദര്‍ശനത്തിനെത്തിയ സരിതാ ശര്‍മയാണ് ആശുപത്രിയില്‍ മരിച്ചത്. ഭീകരാക്രമണമാണെന്നാണ് പൊലീസ് നിഗമനം. സ്‌ഫോടനത്തിന് ശേഷം നടത്തിയ തെരച്ചിലില്‍ സമീപത്തെ കുപ്പത്തൊട്ടിയില്‍നിന്ന് പ്രവര്‍ത്തനക്ഷമമായ സ്‌ഫോടകവസ്തു കണ്ടെടുത്തു. സ്‌ഫോടനത്തിനുശേഷമുണ്ടായ തിക്കിലും തിരക്കിലുമാണ് കൂടുതല്‍ പേര്‍ക്കും പരിക്കേറ്റത്.
0 comments:
Post a Comment