Published on Fri, 07/15/2011 - 00:02 ( 6 days 17 hours ago)അഷ്ടമൂര്‍ത്തി(+)(-) Font Size ShareThis1974 നവംബര്‍. ഞാന്‍ ബോംബെയിലെത്തിയിട്ട് ഒരു മാസമാവുന്നേയുള്ളൂ. എന്റെ പിന്നാലെ എത്തിയ സഹപാഠി പി.എന്‍. ശേഷനോടൊന്നിച്ച് മറൈന്‍ ഡ്രൈവിലൂടെ നടക്കുകയായിരുന്നു. ഒരു മാസത്തെ സീനിയോറിറ്റിയുടെ ബലത്തില്‍ അയാള്‍ക്ക് ബോംബെ കാണിച്ചുകൊടുക്കുകയായിരുന്നു ഞാന്‍. എന്റെ ഉറക്കെയുറക്കെയുള്ള വര്‍ത്തമാനം കേട്ട് ശേഷനൊന്നു ചൂളി. അയാള്‍ മറുപടി പറഞ്ഞിരുന്നത് വളരെ ബുദ്ധിമുട്ടിക്കൊണ്ട് ഇംഗ്ലീഷിലായിരുന്നു. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: 'മലയാളത്തില്‍ ഇത്ര ഉറക്കെ സംസാരിച്ചാല്‍ കഴുത്തിനു മുകളില്‍...