Published on Thu, 07/14/2011 - 01:34 ( 1 week 14 hours ago)
മുംബൈ: സ്‌ഫോടന പരമ്പക്കു പിന്നില്‍ ആരാകാമെന്നതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളും തകൃതി. 2008ലെ ഗുജറാത്ത് സ്‌ഫോടന പരമ്പരയുമായി രണ്ട് ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകര്‍ അറസ്റ്റിലായതാണ് അക്കൂട്ടത്തില്‍ വട്ടമിടുന്ന പ്രധാന സംഭവം. മുഹമ്മദ് മുബിന്‍ ഷാക്കൂര്‍ഖാന്‍ എന്ന ഇര്‍ഫാന്‍, അയ്യൂബ് അമിന്‍ ശൈഖ് എന്നിവരെയാണ് ചൊവ്വാഴ്ച എ. ടി. എസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ഒരാഴ്ച മുമ്പ് തോക്കുകളും വെടിയുണ്ടകളുമായി മാങ്കുര്‍ദില്‍ വെച്ച് ഇവര്‍ എ. ടി. എസിന്റെ പിടിയിലാകുകയായിരുന്നുവത്രെ. ഇവരുടെ അറസ്റ്റിന് തൊട്ടുപിറകെയാണ് ബുധനാഴ്ചത്തെ സ്‌ഫോടനം.
എന്നാല്‍, ചിലകേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് മറ്റൊന്നാണ്. ജെ ഡേ കൊലപാതകത്തിനു പിന്നില്‍ ഛോട്ടാ രജനാണെന്നാണ് മുംബൈ ക്രൈബ്രാഞ്ച് കണ്ടെത്തിയത്. വിനോദ് അസ്രാണി, സതീഷ് കാലിയ അടക്കം ഏട്ടു പേര്‍ പൊലീസ് കസ്റ്റഡിയിലുമാണ്. എന്നാല്‍, എന്തിനാണ് ഛോട്ടാ രാജന്‍ ജെ ഡേയെ വകവരുത്തിയതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല.
പൊലീസ് അന്വേഷണത്തില്‍ മുംബൈയിലെ പത്രപ്രവര്‍ത്തകര്‍ക്കും മറ്റും വിശ്വാസമില്ല. രണ്ടു പത്രപ്രവര്‍ത്തകരും മുംബൈ പ്രസ്‌കബും മറാത്തി പത്രപ്രവര്‍ത്തകരും നല്‍കിയ പൊതുതാല്‍പര്യ ഹരജിയില്‍ ബോംബെ ഹൈകോടതി കടുത്ത നിലപാടിലാണ്. ജെ ഡേ വധത്തിന് പിന്നില്‍ മുംബൈ പൊലീസിനെ തന്നെയാണ് സംശയിക്കുന്നത്. അപ്പോള്‍ പൊലീസ് അന്വേഷണത്തില്‍ നീതി ലഭിക്കില്ലെന്ന വാദമാണ് പത്രക്കാര്‍ കോടതിയില്‍ നിരത്തിയത്. സി.ബി.ഐ അന്വേഷണം വേണമെന്ന നിലപാടിലാണ് അവര്‍. കേസ് തെളിഞ്ഞെന്നും സി.ബി.ഐ അന്വേഷണം വേണ്ടെന്നുമുള്ള നിലപാടിലാണ് സര്‍ക്കാര്‍. അന്വേഷണം സി.ബി.ഐയുടെ കൈയിലേക്ക് പോകാതിരിക്കാനുള്ള സര്‍ക്കാറിന്റെയും പൊലീസിന്റെയും ധൃതി സംശയങ്ങള്‍ ബലപ്പെടുത്തുന്നതാണ്. ജെ ഡേ വധക്കേസില്‍ നേരത്തേ ഛോട്ടാ ശക്കീലുമായി അടുപ്പമുള്ളവരെന്ന പേരില്‍ നാലു പേരെ അറസ്റ്റ് ചെയ്തും പിന്നീട് വിട്ടയച്ചതും ചര്‍ച്ചയായിരുന്നു.
ഛോട്ടാ രാജനുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് സതീഷ് കാലിയ അടക്കമുള്ളവരെ പൊലീസ് പിടി കൂടിയതെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇഖ്ബാല്‍ കസ്‌കര്‍ വധശ്രമം, ജെ ഡേ വധം എന്നീ കേസുകളുമായി ബന്ധപ്പെട്ട് ഛോട്ടാ രാജന്‍ സംഘത്തിലെ പ്രധാനികളെല്ലാം ഇപ്പോള്‍ അറസ്റ്റിലാണ്. ഇഖ്ബാല്‍ കസ്‌കര്‍ വധശ്രമ കേസില്‍ രാജന്റ വലംകൈ ഡി.കെ. റാവു, ഉമൈദുറഹ്മാന്‍ എന്നിവരാണ് അറസ്റ്റിലായ രാജന്‍ സംഘത്തിലെ പ്രധാനികള്‍. മറ്റൊരു പ്രധാനിയായ വിക്കി മല്‍ഹോത്രയും ഉടന്‍ കീഴടങ്ങിയേക്കുമെന്ന് സംസാരമുണ്ട്. രജന്‍ സംഘത്തിലെ അതിശക്തന്മാരായ ആളുകളെ രണ്ട് കേസുകളിലുമായി പെട്ടെന്ന് പിടികൂടിയത് കൗതുകമായിരുന്നു. ഛോട്ടാ രാജനും ഇന്റലിജന്‍സ് ബ്യൂറോയും തമ്മിലുള്ള അവിഹിത ബന്ധവും സംസാരവിഷയമാണ്.
0 comments:
Post a Comment