Published on Sat, 07/16/2011 - 18:29 ( 4 days 20 hours ago)
ന്യൂദല്‍ഹി: മുംബൈ സ്‌ഫോടന പരമ്പരയില്‍ ഹിന്ദു തീവ്രവാദ സംഘടനയായ ആര്‍.എസ്.എസിന്റെ പങ്കും തള്ളിക്കളയാനാവില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ്. രാജ്യത്തെ നിരവധി ഭീകരപ്രവര്‍ത്തനങ്ങളിലെ ആര്‍.എസ്.എസ് പങ്കാളിത്തത്തിന് തന്റെ പക്കല്‍ തെളിവുണ്ടെന്നും ദിഗ്‌വിജയ് സിങ് ന്യൂഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഏതിനുമുള്ള സാധ്യത താന്‍ കള്ളിക്കളയുന്നില്ലെന്ന് ദിഗ് വിജയ് പറഞ്ഞു. അതേക്കുറിച്ചെല്ലാം അന്വേഷണ ഏജന്‍സികള്‍ അന്വേഷണം നടത്തട്ടെ. ഭീകരപ്രവര്‍ത്തനങ്ങളില്‍ ആര്‍.എസ്.എസിന്റെ പങ്കാളിത്തത്തെക്കുറിച്ച് അവര്‍ തെളിവ് ആവശ്യപ്പെടുകയാണെങ്കില്‍ തന്റെ പക്കലുള്ള തെളിവുകള്‍ നല്‍കാന്‍ തയാറാണ്. ആര്‍.എസ്.എസിനെതിരായ തെളിവുകള്‍ തന്റെ പക്കലുണ്ട്. എന്നാല്‍ അത് ഈ സ്‌ഫോടനത്തിന്‍േറതല്ലെന്ന് മാത്രം. ഏതിനുമുള്ള സാധ്യത താന്‍ കളയുന്നില്ലെന്ന് വ്യക്തമാക്കിയത് ഇത് കൊണ്ടാണെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു.
0 comments:
Post a Comment