Published on Mon, 07/18/2011 - 23:28 ( 2 days 15 hours ago)
ലക്‌നോ: നഗരത്തില്‍ ബോംബ് സ്‌ഫോടനം നടത്താന്‍ മീറത്തിലെ ഇറച്ചിവ്യാപാരിക്ക് രണ്ട് കോടി രൂപ വാഗ്ദാനം ചെയ്ത് ഇറാനില്‍നിന്ന് ഫോണ്‍ കോള്‍ എത്തിയെന്ന ആരോപണത്തെക്കുറിച്ച് പ്രത്യേക ദൗത്യസംഘത്തിന്റെ അന്വേഷണത്തിന് ഉത്തര്‍പ്രദേശ് പൊലീസ് ഉത്തരവിട്ടു. ജൂലൈ 13ന് രാത്രി മൂന്ന് കോളുകള്‍ തന്റെ ഫോണിലേക്ക് വന്നുവെന്ന് അവകാശപ്പെട്ട് ഇസ്മായില്‍ നഗറിലെ ഹാഷിം ഇലാഹി എന്നയാള്‍ പൊലീസിനെ സമീപിക്കുകയായിരുന്നുവെന്ന് ഡി.ജി.പി ബ്രിജ് ലാല്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. + 9837173840, + 3444050, + 7868970150 എന്നീ നമ്പറുകളില്‍നിന്നാണ് കോള്‍ വന്നതെന്നും ഹാഷിം ഇലാഹി പൊലീസിനോട് പറഞ്ഞു. ഹാഷിമിന്റെ ഫോണ്‍ നമ്പറിന്റെ അവസാന മൂന്നക്കം '786' ആയതിനാലാണ് ഇദ്ദേഹത്തെ തെരഞ്ഞെടുത്തതത്രേ.
0 comments:
Post a Comment