Published on Tue, 07/19/2011 - 23:06 ( 1 day 15 hours ago)
ന്യൂദല്‍ഹി: മുംബൈ സ്‌ഫോടനത്തിന്റെ പേരില്‍ പോലിസ് പിടിച്ചുകൊണ്ടുപോയ ഫയാസ് ഉസ്മാനിയുടെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ജനറല്‍ സെക്രട്ടറി നുസ്രത്ത് അലി ആവശ്യപ്പെട്ടു. സ്‌ഫോടനങ്ങള്‍ക്കു മുമ്പ് ഒന്നും ചെയ്യാതെ സംഭവം നടന്നാലുടന്‍ ഒരന്വേഷണവും കൂടാതെ മുസ്‌ലിം ചെറുപ്പക്കാരെ 'കുറ്റവാളി'കളാക്കി അറസ്റ്റു ചെയ്തും വര്‍ഷങ്ങളോളം തടവില്‍ പാര്‍പ്പിച്ചും ഭാവി നശിപ്പിക്കുക, വ്യാജ ഏറ്റുമുട്ടലുകളിലൂടെ കൊലപ്പെടുത്തുക എന്നതൊക്കെ ഭരണകൂടത്തിന്റെ ശീലമായി മാറിയിരിക്കുന്നു. മുംബൈ പൊലീസ് കഴിവുകേട് മറച്ചുപിടിക്കാന്‍ ഫയാസ് ഉസ്മാനിയെ ബലിയാടാക്കുകയായിരുന്നു. കൊലക്ക് നഷ്ടപരിഹാരമായി അദ്ദേഹത്തിന്റെ കുടുംബത്തിന് 50 ലക്ഷം നല്‍കണമെന്നും അത് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരുടെ വരുമാനത്തില്‍നിന്ന് ഈടാക്കണമെന്നും നുസ്രത്ത് അലി ആവശ്യപ്പെട്ടു.
0 comments:
Post a Comment