Published on Mon, 07/18/2011 - 08:02 ( 3 days 7 hours ago)
ഉജ്ജൈന്‍: മുംബൈ സ്‌ഫോടനത്തില്‍ ഹൈന്ദവ തീവ്രവാദ സംഘടനകള്‍ ഉള്‍പ്പെടെ എല്ലാ തീവ്രവാദ സംഘടനകളുടെയും പങ്ക് അന്വേഷിക്കണമെന്നാണ് താന്‍ പറഞ്ഞതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ്.
ആര്‍.എസ്.എസിന്റെ പങ്കാളിത്തവും തള്ളിക്കളയാനാവില്ലെന്ന സിങ്ങിന്റെ കഴിഞ്ഞദിവസത്തെ പ്രസ്താവന വിവാദമായതിനു പിന്നാലെയാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്. ആര്‍.എസ്.എസ് ഉള്‍പ്പെടെ എല്ലാ സംഘടനകളുടെയും പങ്കാളിത്തത്തെക്കുറിച്ച് അന്വേഷിക്കണമെന്നാണ് താന്‍ പറഞ്ഞതെന്ന് അദ്ദേഹം വിശദീകരിച്ചു.
ഭീകരപ്രവര്‍ത്തനങ്ങളില്‍ ആര്‍.എസ്.എസിന്റെ പങ്കാളിത്തത്തിന് തെളിവ് ആവശ്യമാണെങ്കില്‍ നല്‍കാന്‍ താന്‍ തയാറാണ്. എന്നാല്‍, മുംബൈ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ല. രാജ്യത്ത് തീവ്രവാദം വളര്‍ത്തുന്ന ആര്‍.എസ്.എസ് ബോംബ് ഫാക്ടറികളും നിര്‍മിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
അതിനിടെ, സിങ്ങിന്റെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയ ബി.ജെ.പി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സിങ്ങിനെതിരെ കരിങ്കൊടി പ്രകടനവും നടത്തി.
0 comments:
Post a Comment