Published on Fri, 07/15/2011 - 15:31 ( 5 days 23 hours ago)
ന്യൂദല്‍ഹി: മുംബൈ സ്‌ഫോടന പരമ്പരയില്‍ സവേരി ബസാറില്‍ സ്‌ഫോടനം നടത്താനുപയോഗിച്ച സ്‌കൂട്ടറിന്റെ ഉടമയെ സുരക്ഷാ ഏജന്‍സികള്‍ തിരിച്ചറിഞ്ഞതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍.കെ സിങ് പറഞ്ഞു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ലഭിച്ച ഇ-മെയില്‍ സൈബര്‍ വിദഗ്ധര്‍ പരിശോധിച്ച് വരികയാണെന്നും അതിര്‍ത്തിക്കപ്പുറത്തെ ഏതെങ്കിലും ശക്തികള്‍ക്ക് ആക്രമണത്തില്‍ പങ്കുണ്ടോയെന്ന കാര്യം അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം പുരോഗമിക്കുന്നുണ്ട്. തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന പലരേയും ചോദ്യം ചെയ്ത് വരികയാണ്. സ്‌ഫോടനസ്ഥലങ്ങളില്‍ നിന്ന് ലഭിച്ച ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവി ദൃശ്യങ്ങള്‍ അടങ്ങിയ 11 സി.ഡികളും അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ച് വരുന്നു. ദൃശ്യങ്ങൡ കാണുന്ന പരിസരവാസികളല്ലാത്തവരെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്- അദ്ദേഹം പറഞ്ഞു
0 comments:
Post a Comment