Published on Tue, 07/19/2011 - 14:14 ( 2 days 54 min ago)
ന്യൂദല്‍ഹി: ബുധനാഴ്ചയുണ്ടായ മുംബൈ സ്‌ഫോടനപരമ്പരയില്‍ തകര്‍ന്ന രത്‌നവ്യാപാര കേന്ദ്രമായ ഓപറ ഹൗസില്‍ നിന്ന് 25 കോടി രൂപ വിലമതിക്കുന്ന വജ്രശേഖരം കണ്ടെത്തി. സ്‌ഫോടനസ്ഥലം രക്ഷാപ്രവര്‍ത്തകര്‍ വൃത്തിയാക്കുന്നതിനിടെയാണ് 65 വജ്രങ്ങള്‍ കണ്ടെത്തിയത്. ഇവ ഉടന്‍ തന്നെ പൊലീസിന് കൈമാറിയതായി മുംബൈ ഡയമണ്ട് മര്‍ച്ചന്റ് അസോസിയേഷന്‍ അംഗം സഞ്ജയ് ഷാ പറഞ്ഞു. രാജ്യത്തെ തന്നെ ഏറ്റവും വലിയ വജ്രശേഖര കേന്ദ്രങ്ങളിലൊന്നാണ് ഓപറ ഹൗസ്.
ഗുജറാത്തില്‍ നിന്നുള്ള വ്യാപാരികളുടേതാകാം ഈ വജ്രങ്ങളെന്നും സൂറത്ത്, ഭവ്‌നഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ചെറുകിട വ്യവസായികള്‍ ഫാക്ടറികളില്‍ നിന്ന് വജ്രങ്ങള്‍ കൊണ്ടുവന്ന് മുംബൈയില്‍ വില്‍പ്പന നടത്താറുണ്ടെന്നും ഷാ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് ഓപറ ഹൗസ് ഉള്‍പ്പെടെ മൂന്നിടങ്ങളിലായി സ്‌ഫോടനങ്ങളുണ്ടായത്.
0 comments:
Post a Comment