Published on Wed, 07/13/2011 - 22:02 ( 1 week 18 hours ago)
മുംബൈ: സ്‌ഫോടനങ്ങളേല്പിച്ച മുറിവുണങ്ങാതെ ജവേരിബസാര്‍. മുംബൈനഗരത്തിന്റെ സ്വര്‍ണ്ണ വ്യാപാര കേന്ദ്രമായ ജവേരിബസാറില്‍ ഇത് മൂന്നാം തവണയാണ് സ്‌ഫോടനം നടക്കുന്നത്. പരമ്പര സ്‌ഫോടനകളുടെ തുടക്കമായിരുന്ന 1993 ലെ സ്‌ഫോടന പരമ്പരയിലാണ് ജവേരിബസാറിനെ പിടിച്ചുകുലുക്കിയ ആദ്യ സ്‌ഫോടനം നടന്നത്.
അന്ന് നഗരത്തിന്റെ 14 കേന്ദ്രങ്ങളിലാണ് പൊട്ടിത്തെറിച്ചത്. 250 പേരുടെ ജീവനപഹരിച്ച സ്‌ഫോടനം കളിഞ്ഞ് പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു സ്‌ഫോടനത്തിന്കൂടി സ്വര്‍ണ്ണ വ്യാപാര കേന്ദ്രം ഇരയായി. അന്ന് 52 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. ബുധനാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
കൂടുതല്‍ പേരുടെ മരണം ലക്ഷ്യമിട്ടാണ് ജവേരിബസാറിനെ ആക്രമികള്‍ തെരഞ്ഞെടുക്കുന്നതെന്നാണ് നിഗമനം. വൈകുന്നേരങ്ങളില്‍ കടുത്ത തിരക്ക് അനുഭവപെടുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് ഇത്.
ഗുജറാത്തികളാണ് ഈ പ്രദേശത്തെ കച്ചവടക്കാരില്‍ ഏറെയും. സ്വര്‍ണ്ണ കച്ചവടക്കാര്‍ക്ക് പുറമെ താമസക്കാരമുണ്ട് നഗരത്തിലെ പ്രധാന കച്ചവട കേന്ദ്രമായ ജവേരി ബസാറില്‍. ജവേരി ബസാറിനെ പിടിച്ചുകുലുക്കിയ മൂന്ന് സ്‌ഫോടനങ്ങളും പമ്പര സ്‌ഫോടനങ്ങളുടെ ഭാഗമായിരുന്നു.
0 comments:
Post a Comment