Your Title

Pages

Thursday, July 21, 2011

സ്‌ഫോടനം: മീററ്റ് സ്വദേശിക്ക് ഇറാനില്‍നിന്ന് ഫോണ്‍ കോള്‍; അന്വേഷണം തുടങ്ങി


ലക്‌നോ: നഗരത്തില്‍ ബോംബ് സ്‌ഫോടനം നടത്താന്‍ മീറത്തിലെ ഇറച്ചിവ്യാപാരിക്ക് രണ്ട് കോടി രൂപ വാഗ്ദാനം ചെയ്ത് ഇറാനില്‍നിന്ന് ഫോണ്‍ കോള്‍ എത്തിയെന്ന ആരോപണത്തെക്കുറിച്ച് പ്രത്യേക ദൗത്യസംഘത്തിന്റെ അന്വേഷണത്തിന് ഉത്തര്‍പ്രദേശ് പൊലീസ് ഉത്തരവിട്ടു. ജൂലൈ 13ന് രാത്രി മൂന്ന് കോളുകള്‍ തന്റെ ഫോണിലേക്ക് വന്നുവെന്ന് അവകാശപ്പെട്ട് ഇസ്മായില്‍ നഗറിലെ ഹാഷിം ഇലാഹി എന്നയാള്‍ പൊലീസിനെ സമീപിക്കുകയായിരുന്നുവെന്ന് ഡി.ജി.പി ബ്രിജ് ലാല്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. + 9837173840, + 3444050, + 7868970150 എന്നീ നമ്പറുകളില്‍നിന്നാണ് കോള്‍ വന്നതെന്നും ഹാഷിം ഇലാഹി പൊലീസിനോട് പറഞ്ഞു. ഹാഷിമിന്റെ ഫോണ്‍ നമ്പറിന്റെ അവസാന മൂന്നക്കം '786' ആയതിനാലാണ് ഇദ്ദേഹത്തെ തെരഞ്ഞെടുത്തതത്രേ.



ഓപറ ഹൗസില്‍ നിന്ന് 25 കോടിയുടെ വജ്രശേഖരം കണ്ടെത്തി


ഓപറ ഹൗസില്‍ നിന്ന് 25 കോടിയുടെ വജ്രശേഖരം കണ്ടെത്തി
ന്യൂദല്‍ഹി: ബുധനാഴ്ചയുണ്ടായ മുംബൈ സ്‌ഫോടനപരമ്പരയില്‍ തകര്‍ന്ന രത്‌നവ്യാപാര കേന്ദ്രമായ ഓപറ ഹൗസില്‍ നിന്ന് 25 കോടി രൂപ വിലമതിക്കുന്ന വജ്രശേഖരം കണ്ടെത്തി. സ്‌ഫോടനസ്ഥലം രക്ഷാപ്രവര്‍ത്തകര്‍ വൃത്തിയാക്കുന്നതിനിടെയാണ് 65 വജ്രങ്ങള്‍ കണ്ടെത്തിയത്. ഇവ ഉടന്‍ തന്നെ പൊലീസിന് കൈമാറിയതായി മുംബൈ ഡയമണ്ട് മര്‍ച്ചന്റ് അസോസിയേഷന്‍ അംഗം സഞ്ജയ് ഷാ പറഞ്ഞു. രാജ്യത്തെ തന്നെ ഏറ്റവും വലിയ വജ്രശേഖര കേന്ദ്രങ്ങളിലൊന്നാണ് ഓപറ ഹൗസ്.
ഗുജറാത്തില്‍ നിന്നുള്ള വ്യാപാരികളുടേതാകാം ഈ വജ്രങ്ങളെന്നും സൂറത്ത്, ഭവ്‌നഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ചെറുകിട വ്യവസായികള്‍ ഫാക്ടറികളില്‍ നിന്ന് വജ്രങ്ങള്‍ കൊണ്ടുവന്ന് മുംബൈയില്‍ വില്‍പ്പന നടത്താറുണ്ടെന്നും ഷാ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് ഓപറ ഹൗസ് ഉള്‍പ്പെടെ മൂന്നിടങ്ങളിലായി സ്‌ഫോടനങ്ങളുണ്ടായത്.



മുംബൈ കസ്റ്റഡി മരണം: ഉത്തരവാദികളെ ശിക്ഷിക്കണം -ജമാഅത്തെ ഇസ്‌ലാമി


ന്യൂദല്‍ഹി: മുംബൈ സ്‌ഫോടനത്തിന്റെ പേരില്‍ പോലിസ് പിടിച്ചുകൊണ്ടുപോയ ഫയാസ് ഉസ്മാനിയുടെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ അറസ്റ്റ്  ചെയ്യണമെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ജനറല്‍ സെക്രട്ടറി നുസ്രത്ത് അലി ആവശ്യപ്പെട്ടു. സ്‌ഫോടനങ്ങള്‍ക്കു മുമ്പ് ഒന്നും ചെയ്യാതെ സംഭവം നടന്നാലുടന്‍ ഒരന്വേഷണവും കൂടാതെ മുസ്‌ലിം ചെറുപ്പക്കാരെ 'കുറ്റവാളി'കളാക്കി അറസ്റ്റു ചെയ്തും വര്‍ഷങ്ങളോളം തടവില്‍ പാര്‍പ്പിച്ചും ഭാവി നശിപ്പിക്കുക, വ്യാജ ഏറ്റുമുട്ടലുകളിലൂടെ കൊലപ്പെടുത്തുക എന്നതൊക്കെ ഭരണകൂടത്തിന്റെ ശീലമായി മാറിയിരിക്കുന്നു. മുംബൈ പൊലീസ് കഴിവുകേട് മറച്ചുപിടിക്കാന്‍ ഫയാസ് ഉസ്മാനിയെ ബലിയാടാക്കുകയായിരുന്നു. കൊലക്ക് നഷ്ടപരിഹാരമായി അദ്ദേഹത്തിന്റെ കുടുംബത്തിന് 50 ലക്ഷം നല്‍കണമെന്നും അത് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരുടെ വരുമാനത്തില്‍നിന്ന് ഈടാക്കണമെന്നും നുസ്രത്ത് അലി ആവശ്യപ്പെട്ടു.



മുംബൈ അന്വേഷണം നേര്‍വഴിക്കല്ല -മുന്‍ ഐ.ജി


മുംബൈ അന്വേഷണം നേര്‍വഴിക്കല്ല -മുന്‍ ഐ.ജി
മുംബൈ: 20 പേര്‍ കൊല്ലപ്പെട്ട മുംബൈ സ്‌ഫോടന പരമ്പര കേസിന്റെ അന്വേഷണം ശരിയായ വിധമല്ല നടക്കുന്നതെന്ന് മഹാരാഷ്ട്ര ഐ.ജിയായിരുന്ന എസ്.എം. മുശ്‌രിഫ്. രാജ്യത്ത് നടന്ന സ്‌ഫോടനങ്ങളില്‍ അഭിനവ് ഭാരത്, സനാതന്‍ സന്‍സ്ത തുടങ്ങിയ സംഘടനകളുടെ പങ്ക് വ്യക്തമായിട്ടും കേസന്വേഷണം ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യമിട്ടാണ് നീങ്ങുന്നതെന്ന് പുണെയില്‍ നിന്ന് 'മാധ്യമ'ത്തിന് അനുവദിച്ച ടെലിഫോണ്‍ അഭിമുഖത്തില്‍ മുശ്‌രിഫ് പറഞ്ഞു.
സ്‌ഫോടനക്കേസ് അന്വേഷിക്കുന്ന എ.ടി.എസും ക്രൈംബ്രാഞ്ചും നിഗൂഢമായാണ് നീങ്ങുന്നതെന്ന് പറഞ്ഞ മുശ്‌രിഫ് അവരുടെ താല്‍പര്യത്തിനൊത്താണ് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പടച്ചു ഉണ്ടാക്കുന്നതെന്നും കുറ്റപ്പെടുത്തി. മുഖ്യധാരാ മാധ്യമങ്ങള്‍ കടുത്ത നിയന്ത്രണത്തിലാണ്. പൊലീസ് വൃത്തങ്ങളുടെ മറവില്‍ ആരുടേയോ താല്‍പര്യങ്ങളാണ് മാധ്യമങ്ങള്‍ നിരത്തുന്നത്്. മാലേഗാവ്, ഗോവ, താനെ, കല്യാണ്‍, അജ്മീര്‍, സംഝോത സ്‌ഫോടനങ്ങളില്‍ സനാതന്‍ സന്‍സ്ത, അഭിനവ് ഭാരത് സംഘടനകളുടെ പങ്ക് വെളിപ്പെട്ടതാണ്. ഈ കേസുകളുമായി ബന്ധപ്പെട്ടവരും ജയിലുകളില്‍ കഴിയുന്നുണ്ട്. അവര്‍ നടത്തിയ സ്‌ഫോടനങ്ങളുടെ രീതികളുമായും മുംബൈസ്‌ഫോടനത്തിന് സാമ്യതകളുണ്ട്. എന്നാല്‍, എന്തുകൊണ്ടാണ് ശ്രീകാന്ത് പുരോഹിത്, പ്രജ്ഞ സിങ് താക്കൂര്‍, ദയാനന്ദ് പാണ്ഡെ തുടങ്ങിയവരെ ചോദ്യം ചെയ്യാന്‍ എ.ടി.എസ് ശ്രമിക്കാത്തതെന്ന് മുശ്‌രിഫ് ചോദിച്ചു.
ഓരോ സ്‌ഫോടനങ്ങള്‍ക്കും ശേഷം ഇന്റലിജന്‍സ് പരാജയമെന്ന ആരോപണങ്ങള്‍ ഉയരുന്നതിനെ കുറിച്ച ചോദ്യത്തിന് അങ്ങനെ ഒന്നില്ലെന്നായിരുന്നു മുശ്‌രിഫിന്റെ മറുപടി. രഹസ്യവിവരം നല്‍കേണ്ടവര്‍ തന്നെ അത്തരം പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുമ്പോള്‍ എങ്ങനെയാണ് മുന്നറിയിപ്പുകളുണ്ടാകുക? രാജ്യത്തെ സ്‌ഫോടനങ്ങളില്‍ ഇന്റലിജന്‍സ് പങ്കുണ്ടെന്നാണ് വിശ്വസിക്കുന്നത്. അക്കാര്യം 'ഹു കില്‍ഡ് കര്‍ക്കരെ ' എന്ന തന്റെ കൃതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്‌ഫോടനം നടത്തിയവര്‍ തന്നെ കേസന്വേഷിച്ചാല്‍ എങ്ങനെയാണ് നാടിന് നീതി ലഭിക്കുക -അദ്ദേഹം ചോദിച്ചു.
2008ലെ മുംബൈ ഭീകരാക്രമണത്തിനിടെ എ.ടി.എസ് മേധാവിയായിരുന്ന ഹേമന്ത് കര്‍ക്കരെ മരിച്ചതുമായി ബന്ധപ്പെട്ടാണ് 'ഹു കില്‍ഡ് കര്‍ക്കരെ' എന്ന കൃതി മുശ്‌രിഫ് രചിച്ചത്.



മുംബൈ സ്‌ഫോടനം: അന്വേഷണത്തിന് വഴികാട്ടുന്നത് ഗുജറാത്ത് പൊലീസ്


മുംബൈ: മുംബൈ സ്‌ഫോടന പരമ്പര കേസ് അന്വേഷണം നീങ്ങുന്നത് ഗുജറാത്ത് ഭീകര വിരുദ്ധ സേന (എ.ടി.എസ് ) നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍. മഹാരാഷ്ട്ര എ.ടി.എസും മുംബൈ ക്രൈംബ്രാഞ്ചും ചേര്‍ന്ന് അന്വേഷിക്കുന്ന സ്‌ഫോടനക്കേസില്‍ ഇതുവരെ വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഓപറഹൗസ്, സവേരി ബസാര്‍ എന്നിവിടങ്ങളില്‍നിന്നും ശേഖരിച്ച ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി ദൃശ്യങ്ങളില്‍നിന്ന് സംശയാസ്‌പദമായി കണ്ട ഒരാളുടെ രേഖാചിത്രം തയാറാക്കിയെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍, രാജ്യവ്യാപകമായി അന്വേഷണം തകൃതിയായി നടക്കുന്നുണ്ട്. ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സംഘടനയുമായി ബന്ധമുള്ളവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. ഗുജറാത്ത് എ.ടി.എസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലുകളും അന്വേഷണവും തുടരുന്നത്. ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സംഘടനയെക്കുറിച്ച വിവരം 2008ലെ ഗുജറാത്ത് സ്‌ഫോടന പരമ്പരയെ തുടര്‍ന്നാണ് പുറത്തുവരുന്നത്. എന്നാല്‍, ഗുജറാത്ത് സ്‌ഫോടന പരമ്പര നടത്തിയത് ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സംഘടനയാണെന്ന ഗുജറാത്ത് പൊലീസിന്റെ കണ്ടെത്തലിനോട് അന്ന് മഹാരാഷ്ട്ര എ.ടി.എസ് മേധാവിയായിരുന്ന ഹേമന്ത് കര്‍ക്കരെ വിയോജിച്ചിരുന്നു.
സിമിയുടെ മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സഫ്ദര്‍ നഗോരിയുടെ നേതൃത്വത്തില്‍ 2006ലാണ് ഇന്ത്യന്‍ മുജാഹിദീന്‍ രൂപവത്കരിച്ചതെന്നായിരുന്നു ഗുജറാത്ത് പൊലീസിന്റെ കണ്ടെത്തല്‍. ഗുജറാത്ത് സ്‌ഫോടനം നടക്കുന്നതിന് ഒരുമാസം മുമ്പ് നഗോരി, സഹോദരന്‍ കമറുദ്ദീന്‍, മലയാളിയായ ശിബ്‌ലി പീടിയേക്കല്‍ എന്നിവരെ ചോദ്യം ചെയ്യുകയും ശാസ്ത്രീയ പരിശോധനകള്‍ക്കു വിധേയമാക്കുകയും ചെയ്ത മഹാരാഷ്ട്ര എ.ടി.എസിന് ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സംഘടനയെ കുറിച്ച് വിവരം ലഭിച്ചിരുന്നില്ല.
ഗുജറാത്ത് സ്‌ഫോടന പരമ്പരക്ക് മുമ്പ് 2008 മാര്‍ച്ചില്‍ ഇന്‍ഡോര്‍  പൊലീസാണ് മൂവരെയും അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മുംബൈയില്‍ മുമ്പ് നടന്ന സ്‌ഫോടനക്കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായി ഇവര്‍ ഒരുമാസം മഹാരാഷ്ട്ര എ.ടി.എസിന്റെ കസ്റ്റഡിയിലായിരുന്നു. രാജ്യത്തുണ്ടായ സ്‌ഫോടനങ്ങളെ കുറിച്ചും മറ്റും ചോദ്യംചെയ്ത എ.ടി.എസ് നുണ പരിശോധന, നാര്‍കൊ അനാലിസിസ് ടെസ്റ്റ് എന്നിവക്ക് മൂവരെയും വിധേയമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവരില്‍നിന്ന് ഇന്ത്യന്‍ മുജാഹിദീനെ കുറിച്ചോ, രാജ്യത്ത് നടന്ന വിവിധ സ്‌ഫോടനങ്ങളിലെ പങ്കാളിത്തത്തെ കുറിച്ചോ മഹാരാഷ്ട്ര എ.ടി.എസിന് വിവരമൊന്നും ലഭിച്ചിരുന്നില്ല.
2007 വര്‍ഷാരംഭത്തില്‍ ഗുജറാത്തിലും വര്‍ഷാവസാനം കേരളത്തിലും നഗോരിയുടെ നേതൃത്വത്തില്‍ സിമി രഹസ്യ യോഗവും പരിശീലനവും നടന്നു എന്നത് സംബന്ധിച്ചും മഹാരാഷ്ട്ര എ.ടി.എസിന് തെളിവ് ലഭിച്ചിരുന്നില്ല്‌ള. ഇവ യാഥാര്‍ഥ്യമായിരുന്നെങ്കില്‍ ചോദ്യം ചെയ്യലിലോ ശാസ്ത്രീയ പരിശോധനകളിലോ വിവരം പുറത്തുവരേണ്ടതാണെന്നാണ് അന്ന് എ.ടി.എസ് വൃത്തങ്ങള്‍ പറഞ്ഞത്.
ഗുജറാത്ത് സ്‌ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന ഡാനിഷ് റിയാസിനെ കേന്ദ്രീകരിച്ചാണ് അവിടുത്തെ എ.ടി.എസ് മുംബൈ സ്‌ഫോടന കേസില്‍ മഹാരാഷ്ട്ര എ.ടി.എസിന് വിവരം നല്‍കുന്നത്. കൊല്‍ക്കത്തയില്‍നിന്ന് ഹാറൂണിനെ പിടികൂടിയതും ഗുജറാത്ത് പൊലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. ഡാനിഷ് മറ്റ് ഇന്ത്യന്‍ മുജാഹിദീന്‍ നേതാക്കളുമായി നടത്തിയ ഇമെയില്‍ ആശയവിനിമയങ്ങളുടെ അടിസ്ഥാനത്തിലത്രെ ഗുജറാത്ത് പൊലീസിന്റെ നിഗമനങ്ങളും മറ്റും.
ബിഹാറില്‍ അറസ്റ്റിലായ റിയാസുല്‍ സര്‍ക്കാറിനെ കുറിച്ച് വിവരം നല്‍കിയതും ഗുജറാത്ത് എ.ടി.എസാണെന്നാണ് വിവരം. ചോദ്യം ചെയ്യലിനിടെ രക്തസമ്മര്‍ദ്ദമേറി മരിച്ച ഫയാസ് ഉസ്മാനിയുടെ ചോദ്യം ചെയ്യലിലേക്ക് നയിച്ചതും ഗുജറാത്ത് പൊലീസ് നല്‍കിയ വിവരങ്ങളാണ്. ഗുജറാത്ത് സ്‌ഫോടന കേസില്‍ ഫയാസിന്റെ സഹോദരന്‍ അഫ്‌സല്‍ ഉസ്മാനി ഗുജറാത്ത് ജയിലില്‍ കഴിയുകയാണ്.
അതിനിടെ സവേരി ബസാര്‍, ഓപറഹൗസ്, ദാദറിലെ കബൂത്തര്‍ഖാന എന്നിവിടങ്ങളിലെ സ്‌ഫോടന പരമ്പരയില്‍ പരിക്കേറ്റ ഒരാള്‍കൂടി മരിച്ചു. സവേരി ബസാറില്‍നിന്ന് പരിക്കേറ്റ് ജെ.ജെ. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അശോക് ഭാട്ട(45)യാണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്. ഇതോടെ മുംബൈ സ്‌ഫോടന പരമ്പരയില്‍ മരിച്ചവരുടെ എണ്ണം 20 ആയി.



മുംബൈ സ്‌ഫോടനം: അന്വേഷണം എങ്ങുമെത്തിയില്ല


മുംബൈ സ്‌ഫോടനം: അന്വേഷണം എങ്ങുമെത്തിയില്ല
മുംബൈ: രാജ്യത്തെ നടുക്കിയ മുംബൈ സ്‌ഫോടന പരമ്പര നടന്ന് ആഴ്ച പിന്നിട്ടിട്ടും ബോംബ് പൊട്ടിക്കാന്‍  ഉപയോഗിച്ച ഉപകരണമെന്തെന്നു പോലും കണ്ടെത്താനാകാതെ അന്വേഷണ സംഘങ്ങള്‍ ഇരുട്ടില്‍ തപ്പുന്നു. ഇന്ത്യന്‍ മുജാഹിദീനോ അവരുടെ പുതിയ സംഘടനയോ ആകാം സ്‌ഫോടനത്തിന് പിന്നിലെന്ന നിഗമനത്തില്‍ കേരളം മുതല്‍ ബംഗാള്‍ വരെ അന്വേഷണം നീണ്ടിരിക്കുകയാണ്. ഒരാഴ്ചയായി നടക്കുന്ന അന്വേഷണത്തിനിടെ ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി ദൃശ്യങ്ങളില്‍ സംശയാസ്‌പദമായി കണ്ടയാളുടെ രേഖാചിത്രം തയാറാക്കിയതൊഴിച്ചാല്‍ കാര്യമായ പുരോഗതികള്‍ അവകാശപ്പെടാനില്ല. അന്വേഷണ രീതിയെയും വിവരങ്ങളുടെ കൈമാറ്റത്തെയും അവകാശങ്ങളെയും ചൊല്ലി അന്വേഷണ ഏജന്‍സികള്‍ക്കിടയില്‍ ഭിന്നത രൂപപ്പെടുകയും ചെയ്തു.
സ്‌ഫോടനം നടന്ന പ്രദേശങ്ങളില്‍ നിന്ന് ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിലേക്ക് മൊബൈല്‍ വഴി ബന്ധപ്പെട്ട ആറുപേര്‍ സംശയത്തിന്റെ നിഴലിലാണ്. നേരത്തേ അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദീന്‍ അംഗങ്ങളെന്നു കരുതുന്ന രണ്ടുപേരുടെ നാട്ടിലേക്ക് വിളിച്ചവരെയാണ് സംശയം. സവേരി ബസാര്‍, ഓപറ ഹൗസ്, ദാദര്‍ കബൂത്തര്‍ഖാന എന്നിവിടങ്ങളിലുള്ള മൊബൈല്‍ ടവറുകള്‍ വഴി സ്‌ഫോടനത്തിന് മുമ്പും ശേഷവും നടന്ന ഒന്നരലക്ഷം ആശയവിനിമയങ്ങള്‍ അരിച്ചുപെറുക്കിയതില്‍ നിന്നാണ് സംശയാസ്‌പദമായ ആറു മൊബൈല്‍ വിളികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ഗുജറാത്തിലെ ജുഹാപുര, വെജല്‍പുര്‍ ടവര്‍ എന്നിവിടങ്ങളിലേക്കാണ് സംശയത്തിന് ഇടനല്‍കിയ ഫോണ്‍വിളികളില്‍ ചിലത്്. ഗുജറാത്ത് ജയിലില്‍ കഴിയുന്ന ആലംജബ് അഫ്‌രീദിയുടെ നാടെന്നതാണ് സംശയത്തിന് പ്രധാന കാരണം. അമോണിയം നൈട്രേറ്റ്, ടി.എന്‍.ടി, പെട്രോളിയം എന്നിവ ഉപയോഗിച്ച് നിര്‍മിച്ച ബോംബുകളാണ് മൂന്നിടങ്ങളിലും സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് ഫോറന്‍സിക് വിദഗ്ദര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ബോംബ് പൊട്ടിത്തെറിക്കാന്‍ ഉപയോഗിച്ച ടൈമറിനെ കുറിച്ച് വ്യക്തതയില്ല. സംഭവസ്ഥലങ്ങളില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കാന്‍ ഫോറന്‍സിക് വിദഗ്ധര്‍ക്ക് കഴിഞ്ഞിട്ടില്ല. മഹാരാഷ്ട്ര ഫോറന്‍സിക്, ദേശീയ സുരക്ഷാ സേന, എന്‍.ഐ.എ തുടങ്ങിയവയിലെ വിദഗ്ധര്‍ തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്നു. കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന എ.ടി.എസുമായി പിണങ്ങി എന്‍.ഐ.എ സംഘം കഴിഞ്ഞ ദിവസം ദല്‍ഹിക്ക് തിരിച്ചുപോയി.
ഇതിനിടയില്‍, സ്‌ഫോടനത്തിന് മുമ്പ്  നഗരത്തില്‍ ഭീകരര്‍ നുഴഞ്ഞുകയറിയതായി മുന്നറിയിപ്പ് നല്‍കിയ ക്രൈംബ്രാഞ്ചിന് ഭീകരരെ പിടികൂടാനോ നഗരത്തില്‍നിന്ന് തുരത്താനോ കഴിഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കഴിയുന്നില്ല. ഏഴു മാസം മുമ്പ് അഞ്ച് ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകര്‍ നഗരത്തില്‍ കടന്നതായി ക്രൈംബ്രാഞ്ച് മേധാവി ഹിമാന്‍ഷു റോയിയാണ് മുന്നറിയിപ്പ് നല്‍കിയത്. വാലിദ് ജിന്ന, അബ്ദുല്‍ കരീം മൂസ, നൂര്‍ അബു ഇലാഹി, മഹ്ഫൂസ് ആലം എന്നിവരാണ് നഗരത്തില്‍ കടന്ന ഭീകരരെന്ന് വ്യക്തമാക്കിയ ക്രൈംബ്രാഞ്ച് വാലിദ് ജിന്നയുടെ രേഖാചിത്രവും പുറത്തുവിട്ടിരുന്നു. ഇവരെ തിരയാന്‍ പ്രത്യേക സംഘങ്ങളെ നിയോഗിക്കുകയുമുണ്ടായി. 2009 ലും സമാനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് മുന്നറിയിപ്പുകള്‍ വിസ്മരിക്കപ്പെടുകയാണുണ്ടായത്. 20 പേരുടെ ജീവനപഹരിച്ച സ്‌ഫോടനങ്ങള്‍ക്ക് ശേഷവും പുതിയ മുന്നറിയിപ്പുകള്‍ സജീവമാകുന്നുണ്ട്. ഗള്‍ഫ് നാടുകളിലേക്കുള്ള രാജ്യാന്തര വിമാനത്തെ ഭീകരര്‍ ലക്ഷ്യമിടുന്നതായും വി.ഐ.പികളെ ലക്ഷ്യമിടുന്ന കൊറിയര്‍ ബോബുകളെയും പൂച്ചെണ്ടുകളെയും സൂക്ഷിക്കാനുമാണ് പുതിയ മുന്നറിയിപ്പുകള്‍.


Sunday, July 10, 2011

ബീമാപള്ളി വെടിവെപ്പ്, മലപ്പുറം മദ്യദുരന്തം അന്വേഷണങ്ങള്‍ ആറ് മാസത്തിനകം തീര്‍ക്കാന്‍ നിര്‍ദേശം


തിരുവനന്തപുരം: ബീമാപള്ളിയിലെ പൊലീസ് വെടിവെപ്പ്, മലപ്പുറം മദ്യദുരന്തം എന്നിവയെക്കുറിച്ച ജുഡീഷ്യല്‍ അന്വേഷണം ആറ് മാസത്തിനകം പൂര്‍ത്തിയാക്കാന്‍ മന്ത്രിസഭ നിര്‍ദേശിച്ചു. രണ്ട് കമീഷനുകളുടെയും കാലാവധി ഇനി നീട്ടില്ല

Twitter Delicious Facebook Digg Stumbleupon Favorites More