Your Title

Pages

Thursday, July 21, 2011

ഒരു സാധ്യതയും തള്ളിക്കളയില്ല; മുന്‍വിധിയില്ല -ചിദംബരം


ഒരു സാധ്യതയും തള്ളിക്കളയില്ല; മുന്‍വിധിയില്ല -ചിദംബരം
മുംബൈ: ഇന്ത്യയുടെ ശത്രുക്കളായ എല്ലാ സംഘടനകളെയും കേന്ദ്രീകരിച്ചായിരിക്കും മുംബൈ സ്‌ഫോടനത്തിന്റെ അന്വേഷണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം. എന്നാല്‍, മുന്‍വിധിയോടെയായിരിക്കില്ല അന്വേഷണം. ജൂലൈ അവസാനം നടക്കുന്ന ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറിതല സംഭാഷണം അട്ടിമറിക്കാനാണ് സ്‌ഫോടനമെന്ന സാധ്യതയും അധോലോകത്തിന്റെ പങ്കും അദ്ദേഹം തള്ളിക്കളഞ്ഞില്ല.  സ്‌ഫോടന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷം മുംബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനുമായും മുതിര്‍ന്ന മന്ത്രിമാരുമായും സ്‌ഫോടനാനന്തര സാഹചര്യം അദ്ദേഹം വിലയിരുത്തി.
സ്‌ഫോടനത്തില്‍ 18 പേരാണ് മരിച്ചതെന്ന് ചിദംബരം സ്ഥിരീകരിച്ചു. 131 പേര്‍ക്കാണ് പരിക്കേറ്റത്. 13 ആശുപത്രികളിലായി പ്രവേശിപ്പിച്ച  ഇവരില്‍ 23 പേരുടെ നില ഗുരുതരമാണ്. 26 പേര്‍ പ്രാഥമിക ചികിത്സക്കുശേഷം ആശുപത്രി വിട്ടു.
രാജ്യത്തെ സാമ്പത്തികമായി തളര്‍ത്തുന്നതിനാണ് സ്‌ഫോടനമെന്ന് കരുതാനാവില്ല. കൂടുതല്‍ ജനങ്ങള്‍ എത്തുന്ന സ്ഥലങ്ങളാണ് അക്രമികള്‍ ലക്ഷ്യമിട്ടത്.  ഇത്തരം സ്‌ഫോടനങ്ങള്‍ വിദേശികളെ ലക്ഷ്യമിട്ടല്ലെന്ന് പറഞ്ഞ ചിദംബരം മുംബൈയില്‍ വിദേശികള്‍ സുരക്ഷിതരാണെന്നും വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരിലെങ്കിലും ചുമത്തുന്നതിനുള്ള തെളിവ് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു സാധ്യതയും തള്ളിക്കളയുന്നില്ല. സംശയമുള്ള ഏത് സംഘടനയെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. കേന്ദ്ര, സംസ്ഥാന ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് പിഴവ് പറ്റിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണമുണ്ടാകുമെന്ന സൂചന ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നില്ല. സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അതീവ ആസൂത്രിതമായും നിഗൂഢവുമായാണ്് കരുക്കള്‍ നീക്കിയത്. ഒരുപക്ഷേ, ഒരു ചെറിയ സംഘമായിരിക്കാം ആക്രമണത്തിന് പിന്നില്‍. അവര്‍ പരസ്‌പരം ആശയവിനിമയം നടത്തിയിരിക്കാനുമിടയില്ല.
സ്‌ഫോടനമുണ്ടായ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന സി.സി. ടി.വി കാമറകളില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായാലും പിടികൂടും. മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ടുണ്ടായ ഇ-മെയില്‍ ഗൗരവമുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയുടെ പ്രഭവ കേന്ദ്രമായ പാക്-അഫ്ഗാന്‍ മേഖലയുടെ അയല്‍പക്കത്താണ് ഇന്ത്യയെന്നതിനാല്‍ രാജ്യത്തെ ഏത് നഗരവും ആക്രമിക്കപ്പെടാന്‍ സധ്യതയേറെയാണ്.
ടൈമര്‍ ഘടിപ്പിച്ച ഐ.ഇ.ഡിയില്‍ (ഇംപ്രൂവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസസ്) അമോണിയം നൈട്രേറ്റ് ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്ന് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞതായി ചിദംബരം പറഞ്ഞു.



അന്വേഷണത്തിന് 12 സംഘങ്ങള്‍


അന്വേഷണത്തിന് 12 സംഘങ്ങള്‍
മുംബൈ: മഹാനഗരത്തിലെ തിരക്കേറിയ വ്യാപാരകേന്ദ്രങ്ങളില്‍ ബുധനാഴ്ചയുണ്ടായ സ്‌ഫോടന പരമ്പരയെക്കുറിച്ച് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എ.ടി.എസ് )യുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. എ.ടി.എസിലെയും മുംബൈ ക്രൈംബ്രാഞ്ചിലെയും ഉദ്യോഗസ്ഥര്‍ അടങ്ങിയ ഡസനോളം ടീമുകളാണ് അന്വേഷണരംഗത്തുള്ളത്. എന്‍.ഐ.എയും ഇതര കേന്ദ്ര ഏജന്‍സികളും അന്വേഷണ സംഘത്തെ സഹായിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം അറിയിച്ചു. ബുധനാഴ്ച വൈകീട്ട് 6.45നും ഏഴിനുമിടക്ക് സവേരി ബസാര്‍, ഒപേര ഹൗസ്, ദാദര്‍ വെസ്റ്റ് എന്നിവിടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ 17 പേരാണ് മരിച്ചതെന്ന് ചിദംബരം വ്യക്തമാക്കി. 131 പേര്‍ക്ക് പരിക്കേറ്റതില്‍ 23 പേരുടെ നില ഗുരുതരമാണ്.
സ്‌ഫോടനങ്ങള്‍ക്ക് അമോണിയം നൈട്രേറ്റ് ചേര്‍ത്ത ഇംപ്രവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസു (ഐ.ഇ.ഡി )കളാണ് ഉപയോഗിച്ചതെന്നാണ് ഫോറന്‍സിക് വിദഗ്ധരില്‍നിന്ന് ലഭിച്ച പ്രാഥമിക വിവരമെന്ന് എ.ടി.എസ് മേധാവി രാകേശ് മാരിയ പറഞ്ഞു. ടൈമര്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്. മൂന്നിടങ്ങളിലും വ്യത്യസ്ത ഗ്രൂപ്പുകള്‍ ബോംബ് സ്ഥാപിച്ച് സ്ഥലം വിട്ടിരിക്കാനാണ് സാധ്യതയെന്ന് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.  പോസ്റ്റ്‌മോര്‍ട്ടത്തിനിടെ ഒരു മൃതദേഹത്തില്‍നിന്ന് ഇലക്ട്രിക് വയറുകളും മറ്റും ലഭിച്ചത് ഇയാള്‍ ചാവേറാണോ എന്ന സംശയത്തിന് ഇടംനല്‍കിയിട്ടുണ്ട്. ചാവേറാക്രമണമാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍.കെ. സിങ് പറഞ്ഞു. എന്നാല്‍, ചാവേറുകളുടെ സാന്നിധ്യത്തെക്കുറിച്ച് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നായിരുന്നു മാരിയയുടെ പ്രതികരണം. സ്‌ഫോടനവുമായി ബന്ധപ്പെട്ട് എ.ടി.എസ് മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സ്‌ഫോടനം നടന്ന സ്ഥലങ്ങളില്‍നിന്ന് പൊലീസും ബോംബ് സ്‌ക്വാഡും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. കൂടുതല്‍ തെളിവുകള്‍ക്കായി അവശിഷ്ടങ്ങള്‍ക്കിടയില്‍ ഫോറന്‍സിക് വിദഗ്ധര്‍ തിരച്ചില്‍ തുടരുകയാണ്.  സ്‌ഫോടനത്തിനുശേഷം മഴ പെയ്തതതും തീ അണക്കാന്‍ ആളുകള്‍ വെള്ളമൊഴുക്കിയതും കാരണം സ്‌ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ ഒലിച്ചുപോയതായും പൊലീസ് സംശയിക്കുന്നുണ്ട്്. ഒപേര ഹൗസില്‍ സ്‌ഫോടനം നടന്ന സ്ഥലത്തിന് തൊട്ടുള്ള കെട്ടിടത്തില്‍ സ്ഥാപിച്ച സി.സി.ടി.വി കാമറ ഫോറന്‍സിക് വിദഗ്ധരും എ.ടി.എസും പരിശോധിക്കുന്നുണ്ട്. ഒപേര ഹൗസില്‍നിന്ന് കിട്ടിയ സി.സി.ടി.വികളിലൊന്ന് സ്‌ഫോടനത്തില്‍ കേടുവന്നതായി പറയുന്നു.
 രത്‌നവ്യാപാരകേന്ദ്രമായ ഒപേര ഹൗസില്‍ നടന്ന സ്‌ഫോടനത്തിലാണ് കൂടുതല്‍ അത്യാഹിതമുണ്ടായത്. ഇവിടെ പത്തു പേര്‍ മരിക്കുകയും 73 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രത്‌നവ്യാപാരകേന്ദ്രമായ പഞ്ചരത്‌ന ടവറില്‍നിന്ന് ഏതാനും മീറ്ററുകള്‍ അകലെ നിലത്ത് മൂടിവെച്ച നിലയിലായിരുന്നു ബോംബ്.
ഇരട്ട സ്‌ഫോടനമുണ്ടായ സവേരി ബസാറില്‍ ഏഴു പേര്‍ മരിക്കുകയും 50ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്വര്‍ണാഭരണ ഫാക്ടറികളുള്ള ഖാഉ ഗല്ലിയിലെ അഗിരി ലൈനിലുള്ള മോഹന്‍ പുഡ്‌ലാവാല സ്റ്റാളിന് സമീപത്തായിരുന്നു സ്‌ഫോടനം. ഹീറോ ഹോണ്ട ബൈക്കിലും സ്‌കൂട്ടറിലുമായാണ് ബോംബ് വെച്ചിരുന്നത്. കുടക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബ്. ദാദര്‍ വെസ്റ്റിലെ എസ്.കെ ബോലെമാര്‍ഗിലുള്ള ഹനുമാന്‍മന്ദിര്‍ ബസ്‌സ്‌റ്റോപ്പിലുണ്ടായ സ്‌ഫോടനത്തില്‍ ആരും മരിച്ചിട്ടില്ല. ഒരു സ്ത്രീ ഉള്‍പ്പെടെ പത്തു പേര്‍ക്കാണ് ഇവിടെ പരിക്കേറ്റത്. ബസ്‌സ്‌റ്റോപ്പിന് മുകളില്‍ പരസ്യബോര്‍ഡിന്റെ വൈദ്യുതിക്കായി സ്ഥാപിച്ച ജനറേറ്ററിന് മുകളില്‍ ചോറ്റുപാത്രത്തിലായിരുന്നു ബോംബ് വെച്ചത്.  
മഹാരാഷ്ട്ര കാബിനറ്റ് വ്യാഴാഴ്ച പ്രത്യേകയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. സംസ്ഥാന ആഭ്യന്തര മന്ത്രി ആര്‍.ആര്‍. പാട്ടീല്‍ അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു.
 അന്വേഷണം തകൃതിയാണെന്ന് പ്രഖ്യാപിക്കുമ്പോഴും വ്യക്തമായ സൂചനകളൊന്നും അധികൃതര്‍ക്ക് ലഭ്യമായിട്ടില്ല.
സ്‌ഫോടനത്തിനു പിന്നില്‍ ഇന്ത്യന്‍ മുജാഹിദീനാണെന്നാണ് പൊലീസും ആഭ്യന്തരവൃത്തങ്ങളും അനൗദ്യോഗികമായി നല്‍കുന്ന സൂചന. അധോലോക സംഘങ്ങള്‍ ഇതിനു പിന്നിലുണ്ടാകാമെന്നും സംശയിക്കുന്നുണ്ട്.



മുംബൈ സ്‌ഫോടനത്തിനുപയോഗിച്ച സ്‌കൂട്ടര്‍ തിരിച്ചറിഞ്ഞു


മുംബൈ സ്‌ഫോടനത്തിനുപയോഗിച്ച സ്‌കൂട്ടര്‍ തിരിച്ചറിഞ്ഞു
ന്യൂദല്‍ഹി: മുംബൈ സ്‌ഫോടന പരമ്പരയില്‍ സവേരി ബസാറില്‍ സ്‌ഫോടനം നടത്താനുപയോഗിച്ച സ്‌കൂട്ടറിന്റെ ഉടമയെ സുരക്ഷാ ഏജന്‍സികള്‍ തിരിച്ചറിഞ്ഞതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍.കെ സിങ് പറഞ്ഞു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ലഭിച്ച ഇ-മെയില്‍ സൈബര്‍ വിദഗ്ധര്‍ പരിശോധിച്ച് വരികയാണെന്നും അതിര്‍ത്തിക്കപ്പുറത്തെ ഏതെങ്കിലും ശക്തികള്‍ക്ക് ആക്രമണത്തില്‍ പങ്കുണ്ടോയെന്ന കാര്യം അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം പുരോഗമിക്കുന്നുണ്ട്. തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന പലരേയും ചോദ്യം ചെയ്ത് വരികയാണ്. സ്‌ഫോടനസ്ഥലങ്ങളില്‍ നിന്ന് ലഭിച്ച ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവി ദൃശ്യങ്ങള്‍ അടങ്ങിയ 11 സി.ഡികളും അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ച് വരുന്നു. ദൃശ്യങ്ങൡ കാണുന്ന പരിസരവാസികളല്ലാത്തവരെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്- അദ്ദേഹം പറഞ്ഞു


മുംബൈ സ്‌ഫോടനം: ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരുടെ വീട്ടില്‍ പരിശോധന നടത്തി


റാഞ്ചി: കഴിഞ്ഞ ദിവസം നടന്ന മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ സംഘം രണ്ട് ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍പ്രവര്‍ത്തകരുടെ വീട്ടല്‍ പരിശോധന നടത്തി.
ഡാനിഷ് റിയാസ്, മന്‍സാര്‍ ഇമാമം എന്നിവരുടെ വീടുകളിലാണ് ഇന്നലെ രാത്രി മൂന്നംഗ എന്‍.ഐ.എ സംഘം പരിശോധന നടത്തിയത്. ഡാനിഷ് റിയാസിനെ കഴിഞ്ഞ മാസം അഹമ്മദാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


സ്‌ഫോടനത്തെക്കുറിച്ച് 'സൂചന' നല്‍കിയ യുവാവിനെ കാണാനില്ല


മുംബൈ: നഗരത്തിലെ സ്‌ഫോടന പരമ്പരക്ക് മുമ്പ് സ്‌ഫോടനത്തെ കുറിച്ച് സംസാരിക്കുന്നത് കേട്ടതായി പൊലീസിന് വിവരം നല്‍കിയ യുവാവിനെ കാണാനില്ലെന്ന്.
കല്യാണ്‍ വെസ്റ്റിലെ കല്യാണ്‍ ഗസ്റ്റ് ഹൗസിലെ താമസക്കാരനായിരുന്ന അബ്ദുല്ല ലത്തീഫ് ശൈഖിനെയാണ് കാണാതായത്. സ്‌ഫോടനങ്ങള്‍ക്ക് മുമ്പ് തിങ്കളാഴ്ച ഹോട്ടലിലെ മറ്റൊരു മുറിയിലെ താമസക്കാരാണ് സ്‌ഫോടനത്തെ കുറിച്ച് സംസാരിച്ചതത്രെ. ഇക്കാര്യം അന്ന് ആരോടും അബ്ദുല്ല പറഞ്ഞിരുന്നില്ല.
ബുധനാഴ്ച സ്‌ഫോടന വാര്‍ത്തകേട്ട അബ്ദുല്ല ഒരു ചാനലിനോട് വിവരം പറയുകയും കല്യാണിലെ മഹാത്മാഫൂലെ പൊലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അബ്ദുല്ലക്ക് ചെവികൊടുക്കാന്‍ പൊലീസ് തയാറായില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ടതോടെയാണ് പൊലീസ് അന്വേഷണത്തിന് മുതിര്‍ന്നതെന്നും പറയുന്നു. എന്നാല്‍, പൊലീസ് അന്വേഷണം ആരംഭിച്ചതോടെ അബ്ദുല്ലയെ കുറിച്ച് വിവരമില്ല. മൊബൈല്‍ ഫോണും ലഭ്യമല്ല.
തനിക്ക് ജോലിയുണ്ടെന്ന് പറഞ്ഞ സ്ഥാപനത്തിന് അബ്ദുല്ലയെ അറിയില്ലെന്നാണ് വിവരം. കുര്‍ളയിലെ മേല്‍വിലാസമാണ് കല്യാണ്‍ ഗസ്റ്റ് ഹൗസില്‍ അബ്ദുല്ല നല്‍കിയത്. ഈ മേല്‍വിലാസം വ്യാജമാണെന്ന് പൊലീസ് പറഞ്ഞു. സ്‌ഫോടന പരമ്പര കേസ് അന്വേഷിക്കുന്ന എ.ടി.എസും ക്രൈംബ്രാഞ്ചും അബ്ദുല്ലയെ തിരയുകയാണെന്ന് സൂചനയുണ്ട്. തിങ്കളാഴ്ചയാണ് അബ്ദുല്ല ഗസ്റ്റ് ഹൗസില്‍ മുറിയെടുത്തത്. 17ാം നമ്പര്‍ മുറിയിലായിരുന്നു താമസം. എന്നാല്‍, തന്റെ മേല്‍വിലാസം വ്യക്തമാക്കുന്ന രേഖകളൊന്നും അബ്ദുല്ല ഗസ്റ്റ്ഹൗസില്‍ നല്‍കിയിരുന്നില്ലത്രെ. ഇതേതുടര്‍ന്ന് ഗസ്റ്റ് ഹൗസില്‍നിന്ന് പുറത്ത്‌പോകാന്‍ ആവശ്യപ്പെട്ടതായും പറയുന്നു. ഈ സംഭവത്തിന് പ്രതികാരമായി അബ്ദുല്ല കെട്ടിച്ചമച്ച കഥയാവാം സ്‌ഫോടനത്തെ കുറിച്ച് സംസാരിക്കുന്നത് കേട്ടുവെന്നത്.
സ്‌ഫോടന കേസ് അന്വേഷണവുമായി ബന്ധപ്പെട്ടവര്‍ ഹോട്ടലിലെ രജിസ്ട്രര്‍ ബുക് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.



മുംബൈ സ്‌ഫോടന പരമ്പര:ആര്‍ .എസ്.എസിന്റെ പങ്കു തള്ളിക്കളയാനാവില്ല


 മുംബൈ സ്‌ഫോടന പരമ്പര:ആര്‍ .എസ്.എസിന്റെ പങ്കു തള്ളിക്കളയാനാവില്ല
ന്യൂദല്‍ഹി: മുംബൈ സ്‌ഫോടന പരമ്പരയില്‍ ഹിന്ദു തീവ്രവാദ സംഘടനയായ ആര്‍.എസ്.എസിന്റെ പങ്കും തള്ളിക്കളയാനാവില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ്. രാജ്യത്തെ നിരവധി ഭീകരപ്രവര്‍ത്തനങ്ങളിലെ ആര്‍.എസ്.എസ് പങ്കാളിത്തത്തിന് തന്റെ പക്കല്‍ തെളിവുണ്ടെന്നും ദിഗ്‌വിജയ് സിങ് ന്യൂഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഏതിനുമുള്ള സാധ്യത താന്‍ കള്ളിക്കളയുന്നില്ലെന്ന് ദിഗ് വിജയ് പറഞ്ഞു. അതേക്കുറിച്ചെല്ലാം അന്വേഷണ ഏജന്‍സികള്‍ അന്വേഷണം നടത്തട്ടെ. ഭീകരപ്രവര്‍ത്തനങ്ങളില്‍ ആര്‍.എസ്.എസിന്റെ പങ്കാളിത്തത്തെക്കുറിച്ച് അവര്‍ തെളിവ് ആവശ്യപ്പെടുകയാണെങ്കില്‍ തന്റെ പക്കലുള്ള തെളിവുകള്‍ നല്‍കാന്‍ തയാറാണ്. ആര്‍.എസ്.എസിനെതിരായ തെളിവുകള്‍ തന്റെ പക്കലുണ്ട്. എന്നാല്‍ അത് ഈ സ്‌ഫോടനത്തിന്‍േറതല്ലെന്ന് മാത്രം. ഏതിനുമുള്ള സാധ്യത താന്‍ കളയുന്നില്ലെന്ന് വ്യക്തമാക്കിയത് ഇത് കൊണ്ടാണെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു.




Twitter Delicious Facebook Digg Stumbleupon Favorites More